ശ്രീകണ്ഠാപുരം: അക്ഷയശ്രീമിഷന്‍ കേരളം കണ്ണൂര്‍ ഫെഡറേഷന്‍ .ജില്ലാ മൃഗസംരക്ഷണ പരീശീലന കേന്ദ്രത്തിന്റെയും വിവിധ ബാങ്കുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടത്തുന്ന മുട്ടക്കോഴി വിതരണ ഉത്ഘാടനവും തൊഴില്‍ പരീശീലന ക്ലാസും ശ്രീകണ്ഠാപുരം എക്‌സ് സര്‍വീസ്‌മെന്‍ ഹാളില്‍ നടന്നു. നബാര്‍ഡ് എജിഎംഎസ് നാഗേഷ് മുട്ട കോഴിയുനിറ്റ് ഉല്‍ഘാടനം ചെയ്തു. അക്ഷയശ്രീ മേഖലാ പ്രസിഡന്റ് സി.വി.വിജയന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെല്‍ കോ-ഓഡിനേറ്റര്‍ ബേബി സുനാഗര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത്, അക്ഷയശ്രീമിഷന്‍ ജില്ലാ പ്രസിഡന്റ് കെ.ഷംജിത്ത്, പി.മുഹമ്മദ്, മൃഗസംരക്ഷണ പ്ലാനിംഗ് ഓഫിസര്‍ ഡോ.കെ.വി.രവീന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ടി.പ്രസാദ് സിണ്ടിക്കേറ്റ് ബേങ്ക് ജില്ലാ റീജനല്‍ മാനേജര്‍ ടി.പ്രസാദ്, ഗ്രാമീണ്‍ ബേങ്ക് കൊയ്യം ബ്രാഞ്ച് മാനേജര്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷയശ്രീ ജില്ലാ കോഓഡിനേറ്റര്‍ സി.വി.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അക്ഷയശ്രീ ഫെഡറേഷന്‍ എക്‌സിക്യൂട്ടിവ് ടി.വി.രമേശന്‍ നന്ദിയും പറഞ്ഞു.
















