പത്തനംതിട്ട: ശബരിമലയില്‍ ശൗചാലയം പൊളിച്ച സംഭവത്തില്‍ ദേവസ്വംബോര്‍ഡ് വനംവകുപ്പിനെതിരെ നിയമനടപടി ആരംഭിച്ചു. പമ്പ പോലീസിലും പത്തനംതിട്ട പോലീസ് മേധാവിക്കും ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ പരാതിനല്‍കി. വനംവകുപ്പിന്റെ നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.
തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനംവകുപ്പ് തടസ്സം സൃഷ്ടിക്കുകയാണ്. പമ്പയിലെ ബലിത്തറകള്‍ക്കെതിരെ കത്തുനല്‍കിയതും, കരിക്ക് കട ലേലംചെയ്യുന്നതിന് തടസ്സവാദം ഉന്നയിച്ചതും സന്നിധാനത്ത് വലിയനടപ്പന്തലിന് സമീപം വനംവകുപ്പിന്റെ ഐബിക്ക് പിന്നിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് പൊളിച്ചതും വനംവകുപ്പിന്റെ തീര്‍ത്ഥാടക ദ്രോഹമായി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
















