ചങ്ങനാശ്ശേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഗോപുരം അഞ്ച് വര്‍ഷമായിട്ടും പുനര്‍നിര്‍മിക്കാത്തത് ദേവസ്വം ബോര്‍ഡിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
നിസാരമായ വിഷയങ്ങളില്‍ ഉടക്കിയാണ് നിര്‍മാണം തടസ്സപ്പെട്ടത്. ക്ഷേത്രഗോപുരം തകര്‍ന്നുവെന്ന് പറയുമ്പോള്‍ തന്നെ ദേവന്റെ പാദത്തിന് ക്ഷതം സംഭവിച്ചുവെന്നാണ് അര്‍ഥം. അദ്ദേഹം പറഞ്ഞു.
















