അഹമ്മദാബാദ്: അബദ്ധങ്ങളുടെ തോഴനായിട്ടാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പൊതുവെ ജനങ്ങൾ വിലയിരുത്തുന്നത്. മറ്റുള്ളവർ എല്ലാം ബുദ്ധിശൂന്യർ എന്ന് കരുതുന്ന രാഹുൽ ഗാന്ധിക്ക് തന്നെയാണ് പ്രവൃത്തികളാലും വാക്കുകളാലും പലപ്പോഴായി അമളി സംഭവിക്കാറ്. ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു വലിയ അബദ്ധത്തിലേക്ക് ചാടിയിരിക്കുകയാണ് നമ്മുടെ രാഹുൽ ജി.
ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോള്‍ ഓടിക്കയറിയത് സ്ത്രീകളുടെ ടോയിലറ്റില്‍ ആണ്. ഉദ്ദേപൂര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിലേക്ക് കയറുകയായിരുന്നു.
ശൗചാലയത്തെ വേര്‍തിരിച്ചറിയുന്ന സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, മഹിളാവോ മാതേ ശൗചാലയേ എന്ന പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു.
അബദ്ധം അധികം പ്രചരിക്കാതിരിക്കാന്‍ എസ്പിജി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് നീക്കുകയും ചെയ്തു. ഏതായാലും രാഹുല്‍ പുറത്തിറങ്ങിയ ഉടന്‍ ചിരിയുടെ ഘോഷയാത്രയുമായി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ ഇറങ്ങി.
















