ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ വട്ടിയാംതോട് ടൗണില്‍ നാല്‍പ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ ഗ്രാമീണ്‍ബാങ്ക് ശാഖ ഇവിടെനിന്നും മണിക്കടവിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ അധികൃതര്‍ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്‌മ നടത്തി. വട്ടിയാംതോട് കേരളാ ഗ്രാമീണ്‍ ശാഖക്ക് മുന്നില്‍ നടന്ന പ്രതിഷേധകൂട്ടായ്‌മയില്‍ നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാജി പൂപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. ജനകീയ കമ്മറ്റി ഭാരവാഹികളായ സി.ജെ. തങ്കച്ചന്‍, സെബാസ്റ്റിയന്‍ നെള്ളിവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ജെ.ചാര്‍ളി സ്വാഗതവും ഇന്ദു ബിനോയ് നന്ദിയും പറഞ്ഞു.
















