പയ്യാവൂര്‍: കേരള കോണ്‍ഗ്രസ് (എം) പയ്യാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം പാട്ടത്തിന്‍കാട്ടിലെ വാഴകാട്ട് തുളസീധരന്‍ നായര്‍ക്ക് ഫോണില്‍ കൂടി വധഭീഷണി. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണകളിലായി ഭീഷണി തുടരുന്നതിനാല്‍ തുളസീധരന്‍ നായര്‍ പയ്യാവൂര്‍ പോലീസില്‍ ഫോണ്‍ നമ്പര്‍ സഹിതം പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ കേരളത്തിന് പുറത്ത് നിന്നാണ് കോള്‍ വന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
















