പാലസ്തീന്‍ മോചനത്തിനായി രൂപംകൊണ്ട പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. മാര്‍കിസിസ്റ്റ്, ലെനിനിസ്റ്റ് മതേതര പ്രസ്ഥാനമെന്ന് അവകാശപ്പെട്ടായിരുന്നു ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം. വിപ്ലവത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിനെ മുഖ്യശത്രുവായി കണ്ട് ആക്രമണ പരമ്പരകള്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് നടത്തി. 1976 ജൂണ്‍ 26ന് 200ഓളം യാത്രക്കാരുമായി പറന്നുയര്‍ന്ന ഇസ്രയേല്‍ വിമാനം തട്ടിയെടുത്തതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വിവാദമായ നടപടി. രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പാലസ്തീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പകര്‍പ്പാണ് ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ട്.
ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലിരുന്ന ലിബിയ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അറബ് നാഷണലിസ്റ്റ് മൂവ്‌മെന്റാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ ആയത്. ഇന്ത്യയില്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് ആയിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പൂര്‍വ രൂപം.
പാലസ്തീന്‍ ലിബറേഷന്‍ ഫ്രണ്ട,് യൂത്ത് ഫോര്‍ റിവഞ്ച്, അബ്ത്വലൂര്‍ ഔദ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടായത്. ഇന്ത്യയില്‍ എന്‍ഡിഎഫിന് പുറമെ ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പാസ്‌റെ തുടങ്ങിയ സംഘടനകളുടെ മുന്നണിയാണ് പോപ്പുലര്‍ ഫ്രണ്ട്.
1960കളില്‍ പാലസ്തീന്‍ ആസ്ഥാനമായി രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് 3000ത്തോളം ഗറില്ലാ പോരാളികളെ സജ്ജമാക്കിയിരുന്നു. 1969ല്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായി പ്രഖ്യാപിച്ചെങ്കിലും പാന്‍ അറബിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
പടിഞ്ഞാറന്‍ സാമ്രാജ്യത്തിനെതിരായ വിശാല സമരമുന്നണിയുടെ ഭാഗമായും പിന്തിരിപ്പന്‍ അറബ് ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടവുമായാണ് പാലസ്തീന്‍ വിമോചന സമരത്തെ പോപ്പുലര്‍ ഫ്രണ്ട് കണ്ടത്.
ചെഗുവേര ജീവിച്ചിരുന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിപ്ലവനായകനായിരുന്നില്ല. ചെ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും കൈകൊടുക്കാന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനമില്ലായിരുന്നു. തീവ്ര ഇടത് വിപ്ലവകാരിയന്നെവകാശപ്പെടുന്ന ചെയെ നെഞ്ചിലേറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയത് അടുത്തകാലത്താണ്.
കല്‍ക്കത്താ തിസീസ് പ്രകാരം അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന തീവ്ര ആശയത്തിലേക്ക് നീങ്ങിയപ്പോഴും ചെഗുവേരയില്ല. പാലസ്തീന്‍ നായകന്‍ അറാഫത്തിനെ വാഴ്‌ത്താനും പാര്‍ട്ടി സമ്മേളന പരസ്യങ്ങളിലുമെല്ലാം പൊക്കിക്കാട്ടാനും തുടങ്ങിയപ്പോള്‍പോലും ചെഗുവേരയെ ചെറുതായേ വരച്ചുകാട്ടിയുള്ളൂ.
ചെഗുവേരയില്‍നിന്ന് ആവേശം കൊണ്ടുയര്‍ന്ന ഭീകര പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ടിനു പിന്നില്‍ വോട്ടു ബാങ്കുണ്ടെന്നറിഞ്ഞതോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രതേ്യകിച്ച് സിപിഎം സ്വന്തക്കാരായത്, ബന്ധുക്കളായത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കാനും നിരോധിക്കാനും പോകുന്നു എന്നറിഞ്ഞപ്പോള്‍ പ്രതിരോധത്തിനിറങ്ങിയ ഏക പാര്‍ട്ടിയാണ് സിപിഎം. അതേസമയം ബിഡിജെഎസിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയുമാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ ഭീകരസംഘടനകളുടെ പട്ടികയില്‍പെടുത്താത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിഡിജെഎസിനെ വര്‍ഗീയ ജാതി പാര്‍ട്ടിയായാണ് കാണുന്നത്. വോട്ടിനുവേണ്ടി, ഏത് ചെകുത്താനുമായും സന്ധി ചെയ്യുന്നതിന് തയ്യാറാകുന്ന പാര്‍ട്ടിയായി സിപിഎം പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ജിഹാദി പ്രവര്‍ത്തനമോ? കേരളത്തിലോ? എന്നതിശയപ്പെടുന്ന സിപിഎം, കലാകൗമുദിയുടെ 2012 ജൂണ്‍ 10ന് ഇറങ്ങിയ ലക്കം പരിശോധിക്കണം. ഹിന്ദു സമൂഹത്തിലെ 9 ശതമാനം വരുന്ന പട്ടികജാതി- വര്‍ഗക്കാരെ അടര്‍ത്തിമാറ്റിയും ഐഎസ്‌ഐയുടെ ഏജന്റുമാരെ വിന്യസിച്ചും കേരളത്തെ തകര്‍ക്കാനുള്ള ബ്ലൂ പ്രിന്റ് കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചതായി വിസ്തരിച്ചിരിക്കുന്നു.
2006 മുതല്‍ 2010 ജൂണ്‍വരെ ആറായിരത്തില്‍പരം പേരെ ഇസ്ലാമിലേക്ക് മാറ്റി. ഒരുമാസം കേരളത്തില്‍ ഇരുനൂറോളം യുവതികളെ മതം മാറ്റുന്നതായാണ് വിവരം. അതില്‍ ഒടുവിലേത്തതല്ല വൈക്കത്തെ അഖിലയും ആതിരയും നിമിഷയുമൊന്നും.
ഒരുഭാഗത്ത് സിപിഎം പട്ടിണി പാവങ്ങളായ യുവാക്കളെ കൊന്നു തീര്‍ക്കുമ്പോള്‍ ചോരയും നീരുമുള്ള യുവതികളെ വല വീശിയും വശീകരിച്ചും തട്ടിക്കൊണ്ടുപോകുന്നു. ഇത് കേരളത്തിന്റെ പേരുകേട്ട സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കില്ലെന്നാണോ വിശ്വസിക്കേണ്ടത്? നിയമത്തിന്റെ ചട്ടക്കൂടുകൊണ്ടുമാത്രം വിശ്വാസങ്ങളെയും വികാരങ്ങളെയും കാണാനാകില്ല.
കോടതിക്കും വ്യവഹാരങ്ങള്‍ക്കും അപ്പുറമാണ് യഥാര്‍ത്ഥ ജീവിതം. എല്ലാ മത-ജാതി വിശ്വാസികള്‍ക്കുമുള്ളതാണ് പൊതു ഇടം. അവിടെ പാഷാണം പരത്തിയാലുള്ള വിപത്ത് ഊഹിക്കാവുന്നതിലും അപ്പുറമാകും. അത് തിരിച്ചറിയണമെന്ന് പറയുകയാണ് ജനരക്ഷായാത്ര.
അതിനെ തടയാനും തടസ്സപ്പെടുത്താനും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നവര്‍ക്ക് കുടുസ്സായ മനസ്സാണ്. മനസാക്ഷിയുള്ളവര്‍ അത് തിരിച്ചറിയും. അമ്മയേയും സഹോദരങ്ങളെയും ഗുരുക്കന്മാരെയും കൊന്നും കൊലവിളിച്ചും ആര്‍ത്തട്ടഹസിക്കുന്നവര്‍ സമനില തെറ്റിയവരാണ്. അവര്‍ക്ക് അധികാരം കൂടി കിട്ടിയാല്‍ കുരങ്ങന് പൂമാല കിട്ടിയപോലെയാകും. അതാണ് പരുമലയില്‍ കണ്ടത്.
അവസാനിക്കുന്നില്ല
















