കുറ്റിപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കുഴല്‍പ്പണവുമായെത്തിയ രണ്ടുപേര്‍ പിടിയില്‍. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ടുപേരില്‍ നിന്നാണ് 79.46 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കേസില്‍ വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്.
എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പോലീസ് പിടികൂടിയത്. വേങ്ങരയില്‍ കള്ളപ്പണം വരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒന്‍പത് ലക്ഷം രൂപ പിടികൂടിയിരുന്നു.
നാളെയാണ് വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി രജിവച്ചതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
















