തിരുവനന്തപുരം: ജനരക്ഷായാത്രയിലെ ജനപങ്കാളിത്തത്തില്‍ വിറളിപൂണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്‌ക്ക് എതിരെ വീണ്ടും രംഗത്ത്. ദല്‍ഹിയിലെ എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
അനുയായികളെ അണിനിരത്തി ബിജെപി ദേശീയ അധ്യക്ഷന്‍ നടത്തുന്ന മാര്‍ച്ച് ജനാധിപത്യത്തിന്റെ ധ്വംസനമെന്ന് അമിത്ഷായുടെ അമിതാവേശം അതിരുകടക്കുന്നു എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.
മതജാതി വിദ്വേഷ ജനാധിപത്യ രാഷ്‌ട്രീയത്തിന് കേരളത്തില്‍ ഇടമില്ല. അതു ബോധ്യപ്പെട്ടപ്പോള്‍ പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അമിത് ഷാ ഇറങ്ങിയിരിക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനെക്കുറിച്ച് പിണറായി ഒന്നും പറയുന്നില്ല.
















