തിരുവനന്തപുരത്ത് കേരള തണ്ടാന്‍ മഹാസഭയടെ 67-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം
തിരുവനന്തപുരം: സംവരണത്തെ എതിര്‍ക്കുന്നവരുടെ താത്പര്യം സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള തണ്ടാന്‍ മഹാസഭയുടെ 67-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനത്തിലും പ്രകടനത്തിലും സംസ്ഥാനത്തിലുടനീളമുള്ള 25000 ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ സഭയുടെ വെബ്ബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിഭകളെ ആദരിച്ചു.
സഭാ പ്രസിഡന്റ് എ. ഗോപാലന്‍ അധ്യക്ഷനായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, വി. ശിവന്‍കുട്ടി, മഹാസഭാ ജനറല്‍ സെക്രട്ടറി ചെല്ലപ്പന്‍ രാജപുരം, പി.എ. പ്രസാദാ, ഐ. ബാബു കുന്നത്തൂര്‍, എസ്. ശാര്‍ങ്ഗധരന്‍ എന്നിവര്‍ സംസാരിച്ചു.
















