തിരുവനന്തപുരം: ഇന്ധനനികുതി കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇന്ധനവില കുറച്ചതിനു ശേഷം യോജിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇന്ധന വിലവര്‍ധനയ്‌ക്കതെിരെ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സമരങ്ങള്‍ക്ക് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എംഹസന്റെ വാക്കുകളെ പാടെ തള്ളിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാടറിയിച്ചതിനു പിന്നാലെയായിരുന്നു ഹസന്‍ അതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
















