കോട്ടയം: സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മയ്യഴിയിലാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളില്‍. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപകനായി ജോലിചെയ്തിരുന്നു. അഡ്വ. അനില ജോര്‍ജാണ് ഭാര്യ.
















