തൃശൂര്‍: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വനിതാ ഹോസ്റ്റലില്‍ വച്ച് തീകൊളുത്തിയ പെണ്‍കുട്ടിയെ സാരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സഹപാഠികളാണ് പെണ്‍കുട്ടിയെ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
















