Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബലിദാനികളുടെ ഓര്‍മ്മകളെ ചേര്‍ത്തുനിര്‍ത്തി കുമ്മനം മാറാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 12:38 am IST
in Kerala

മാറാട്ടെത്തിയ കുമ്മനം രാജശേഖരനെ അമ്മമാര്‍ സ്വീകരിക്കുന്നു

കോഴിക്കാട്: ജിഹാദി ഭീകരത സംഹാര താണ്ഡവമാടിയ മാറാട് കടപ്പുറത്ത് വീണ്ടും സമരനായകനെത്തിയപ്പോള്‍ തീരവാസികള്‍ക്ക് ആവേശം. ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ആറാം ദിനം തുടങ്ങിയത് മാറാട് ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ടാണ്.

തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനായി നടന്ന പോരാട്ടത്തില്‍ നേതൃത്വം വഹിച്ച കുമ്മനം രാജശേഖരന് മാറാട് ജനത ആവേശോജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഹിന്ദുവായി ജനിക്കുകയും ജീവിക്കുകയും ചെയ്തതിന്റെ പേരില്‍ മാറാട് കടപ്പുറത്ത് ഇസ്ലാമിക ഭീകരരുടെ കൊലക്കത്തിക്ക് ഇരയായത് എട്ടുപേരാണ്.

2003 മെയ് രണ്ടിനാണ് മാറാട് ജിഹാദി ആക്രമണം നടന്നത്. കൃത്യമായ ആസൂത്രണണത്തിലൂടെ ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമായിരുന്നു അത്. മത്സ്യബന്ധനത്തിനു ശേഷം കടപ്പുറത്ത് വര്‍ത്തമാനം പറഞ്ഞിരുന്നവരെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയായിരുന്നു. കൊലചെയ്തിട്ടും അരിശം തീരാത്ത ജിഹാദികള്‍ മൃതദേഹത്തിന്റെ രഹസ്യ ഭാഗങ്ങള്‍ ചൂഴ്‌ന്നെടുത്ത് വികൃതമാക്കുകയും ചെയ്തു. മാറാട് ജുമാമസ്ജിദ് കേന്ദ്രീകരിച്ചായിരുന്നു ജിഹാദികളുടെ കൊലപാതക ആസൂത്രണം.

കൊലപാതകികളെ സംരക്ഷിക്കാന്‍ രാഷ്‌ട്രീയക്കാരും സര്‍ക്കാരുമെല്ലാം കൂട്ടുനിന്നപ്പോള്‍ അവര്‍ക്ക് നീതി ഉറപ്പാക്കാനും അക്രമികളൈ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സമരപോരാട്ടത്തിന് നേതൃത്വം നല്‍കിയത് കുമ്മനം രാജശേഖരനാണ്. മാറാട്ടെ ജനങ്ങളുടെ അത്താണിയും പ്രതീക്ഷയുമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വീരബലിദാനികളുടെ ഓര്‍മ്മകള്‍ തുടികകുന്ന മണ്ണിലേക്ക് മറാട് സമരനായകന്‍ വീണ്ടുമെത്തി. കേരളത്തിലെ മുഴുവന്‍ ജിഹാദി പ്രവര്‍ത്തനങ്ങളും തുടച്ചു നീക്കുമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു ഇത്തവണത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ജനരക്ഷായാത്രയുടെ സമരനായകന് മാറാട്ടെ ജനങ്ങള്‍ നല്‍കിയത് വികാരനിര്‍ഭര സ്വീകരണമാണ്. കുമ്മനത്തെ വരവേല്‍ക്കുമ്പോള്‍ അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നത് 15 വര്‍ഷം മുമ്പ് ഭീകരാക്രമണത്തിനിരകളായി തങ്ങളെ വിട്ടുപിരിഞ്ഞ ഉറ്റവരെകുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ജിഹാദികളെ കേരളമണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമായിരുന്നു.

ജനരക്ഷാ യാത്രയുടെ ആറാംനാള്‍ തുടങ്ങിയത് മാറാട് ബലിദാനികളുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലി അതിനു സാക്ഷ്യംവഹിക്കാനെത്തി. ജിഹാദി ആക്രമണത്തിന്റെ ഓര്‍മ്മകളില്‍ നിറകണ്ണുകളുമായി നിന്നവരെ കുമ്മനം തന്നോട് ചേര്‍ത്തുനിര്‍ത്തി. ഇനി ഒരു ദേശവിരുദ്ധ ശക്തിയുടെയും ആക്രമണത്തിന് അവരെ വിട്ടുകൊടുക്കില്ലെന്ന ബോധ്യപ്പെടുത്തലായിരുന്നു അത്.

രക്തം തുടിക്കുന്ന ഓര്‍മ്മകള്‍ വിതുമ്പുന്ന മാറാട് കടപ്പുറത്തു നിന്ന് കുമ്മനവും കേരളരക്ഷാ യാത്രാസംഘവും യാത്രയായപ്പോള്‍ ‘ബലിദാനികള്‍ മരിച്ചിട്ടില്ല….’ എന്ന മുദ്രാവാക്യം അവരില്‍ നിന്നുയര്‍ന്നു.

ബിജെപി നേതാക്കളായ വി.മുരളീധരന്‍, എം.ടി.രമേശ്, റിച്ചാര്‍ഡ് ഹേ എംപി, കെ.പി.ശ്രീശന്‍, എം.എസ്.ശ്യാംകുമാര്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.