Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസ് തടഞ്ഞവര്‍ക്ക് കോടിയേരിയുടെ പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 11:37 pm IST
in Kerala

ആലപ്പുഴ: മതഭീകരവാദ സംഘടനയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പോപ്പുലര്‍ഫ്രണ്ടിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടി വിവാദത്തിലേക്ക്. സിപിഎമ്മിലെ പ്രബല വിഭാഗവും മുസ്‌ളീം തീവ്രവാദ സംഘടനയുമായുള്ള അവിശുദ്ധ ബന്ധം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ മറുപക്ഷം ശ്രമം തുടങ്ങി.

കുഞ്ഞാലിക്കുട്ടിക്കെതിരായ പീഡനക്കേസില്‍ വിഎസ് ശക്തമായ പോരാട്ടം നടത്തിയപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ലീഗിന് ഒത്താശ ചെയ്യുകയും ചെയ്ത വിഭാഗമാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയും പിന്തുണയ്‌ക്കുന്നതെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ കോടിയേരി ബാലകൃഷ്ണനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പിന്തുണച്ചതും, പരസ്യമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ഇവര്‍ നേരത്തെ തന്നെ തുടരുന്ന ബന്ധത്തിന്റെ തെളിവാണ്.

മുസ്‌ലീം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തെയും പോപ്പുലര്‍ഫ്രണ്ടിനെയും തരാതരം പോലെ പ്രീണിപ്പിച്ച് നേട്ടം ഉണ്ടാക്കുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്വാതന്ത്യദിനത്തില്‍ ഫ്രീഡം പരേഡ് നടത്തുന്നതിന് പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍ഡിഎഫിന് അനുവാദം നല്‍കിയിരുന്നില്ല. ഇവര്‍ ഇരുപത് വര്‍ഷത്തിനകം കേരളത്തെ മുസ്‌ലീം ഭൂരിപക്ഷമാക്കാന്‍ ശ്രമിക്കുന്നവരാണെന്നും, സ്വാതന്ത്യദിനം ആഘോഷിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണെന്നുമായിരുന്നു മുഖ്യമന്ത്രി അച്യുതാനന്ദന്‍ വെളിപ്പെടുത്തിയത്.

ഇത്തരത്തില്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി സിപിഎമ്മുകാരനായ മുഖ്യമന്ത്രി വെളിപ്പെടുത്തിയ സംഘടനയെയാണ് ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വെള്ളപൂശുന്നത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പോപ്പുലര്‍ഫ്രണ്ടിനോടുള്ള നിലപാട് സംബന്ധിച്ച് പാര്‍ട്ടി വേദികളിലൊന്നും ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി ഏകപക്ഷീയമായി പ്രസ്താവന നടത്തിയത് അംഗീകരിക്കാനാകില്ലെന്നും അഭിപ്രായം ഉയരുന്നു.

പല പ്രദേശങ്ങളിലും എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ടുകാര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെടാതിരുന്നത് ആലപ്പുഴ ജില്ലയിലടക്കം പാര്‍ട്ടി സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനിടെ എസ്ഡിപിഐയുടെ ജില്ലാ നേതാക്കളെ വരെ വന്‍ സമ്മേളനങ്ങള്‍ നടത്തി സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതും പതിവായി.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസ്‌ക്കിന്റെ മണ്ഡലത്തില്‍ എസ്ഡിപിഐക്കാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വരെ പങ്കെടുത്തിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പലയിടത്തും എസ്ഡിപിഐ പിന്തുണയ്‌ക്കുന്നതും സിപിഎമ്മിനെയാണ്. പ്രാദേശിക തലങ്ങളില്‍ ഒരേ സമയം പോപ്പുലര്‍ഫ്രണ്ടിലും സിപിഎമ്മിനൊപ്പവും പ്രവര്‍ത്തിക്കുന്നവരും വര്‍ദ്ധിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

പുതിയ വാര്‍ത്തകള്‍

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.