അമൃതപുരി: അമ്മയോട് അനുഗ്രഹം തേടുമ്പോള്‍ രാഷ്‌ട്രത്തിന്റെ പ്രഥമപൗരന് ഉണ്ടായിരുന്നത് രണ്ട് ആഗ്രഹങ്ങള്‍. അമ്മയുടെ സ്‌നേഹാശ്ലേഷത്തില്‍ അമരുമ്പോള്‍ അദ്ദേഹം അത് ചോദിച്ചു.
ആദ്യത്തേത്”തന്റെ എല്ലാവിധ കഴിവുകളും രാഷ്‌ട്രസേവനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം എന്നതായിരുന്നു. രണ്ടാമതായി എല്ലാവിധത്തിലും ലോകത്തിലെ ഏറ്റവും ശക്തിശാലിയായ രാഷ്‌ട്രമാക്കി ഭാരതത്തെ മാറ്റാനാവാണം. അമൃതാനന്ദമയിമഠത്തിലെത്തിയ രാഷ്‌ട്രപതി വിട പറയും മുന്‍പാണ് അമ്മയുടെ അനുഗ്രഹം തേടിയത്.
ദേശീയഗാനത്തിനുനുശേഷം വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്‌ട്രപതി അമ്മയുടെ അടുത്തെത്തി. പതിവുപോലെ സ്‌നേഹാശ്ലേഷത്തിലൂടെ അനുഗ്രഹിക്കുമ്പോഴായിരുന്നു ഇത്. ‘മോന്റെ ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ’’എന്ന അമ്മയുടെ അനുഗ്രഹവുമായാണ് ആദ്യ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്‌ട്രപതി മടങ്ങിയത്.
















