Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയ്‌ക്ക് ഇന്ന് അഗ്നിപരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:35 pm IST
inSports

ന്യൂദല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം പരീക്ഷണം. എതിരാളികള്‍ കൊളംബിയ. രണ്ട് ടീമുകളും ആദ്യ കളി തോറ്റതിനാല്‍ ഇന്നത്തെ പോരാട്ടം നിര്‍ണ്ണായകം. ഈ കളിയില്‍ വിജയിച്ചാലേ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. രാത്രി എട്ടിന് കിക്കോഫ്.

ആദ്യ മത്സരത്തില്‍ ഇന്ത്യ അമേരിക്കയോടും കൊളംബിയ ഘാനയോടുമാണ് തോറ്റത്. 3-0നായിരുന്നു ഇന്ത്യന്‍ തോല്‍വി. മത്സരത്തില്‍ അമേരിക്കന്‍ കരുത്തിനെതിരെ പൊരുതിനില്‍ക്കാന്‍ കളിയുടെ ആദ്യ 30 മിനിറ്റുവരെ ഇന്ത്യക്ക് കഴിയുകയും ചെയ്തു. അതിനുശേഷമാണ് മൂന്ന് ഗോള്‍ ഇന്ത്യന്‍ വലയില്‍ വീണത്.

മത്സരത്തില്‍ ഇന്ത്യയുടെ ചില മുന്നേറ്റങ്ങള്‍ ഗോളാകാതെയിരുന്നതിനു കാരണം അമേരിക്കന്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു. ഒരിക്കല്‍ ക്രോസ്ബാറും ഇന്ത്യക്ക് തിരിച്ചടിയായി. എന്നാലും ചില പോരായ്‌മകള്‍ ടീമിലുണ്ട്. അതിവേഗത്തിലുള്ള പ്രത്യാക്രമണം സംഘടിപ്പിക്കുന്നതില്‍ ഇന്ത്യ ഇപ്പോഴും പരാജയമാണ്. യുഎസിനെതിരായ കളിയില്‍ അത് കാണുകയും ചെയ്തു. മാത്രമല്ല മധ്യനിരയും മുന്നേറ്റവും തമ്മിലുള്ള പൊരുത്തക്കേടുകളും കാണാമായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ കളിക്കാനിറങ്ങിയതിന്റെ സമ്മര്‍ദ്ദമാകാം അതിനു കാരണം.

അതേസമയം ആദ്യ മത്സരത്തിലേറ്റ തോല്‍വിയില്‍ ഇന്ത്യന്‍ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് നിരാശനാണ്. എങ്കിലും ടീം പരിചയസമ്പന്നരും കരുത്തരുമായ അമേരിക്കക്കെതിരെ നന്നായി കളിച്ചുവെന്നും പറഞ്ഞു. ഇന്ന് കൊളംബിയക്കെതിരെയും മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കോച്ചും കളിക്കാരും.

അമേരിക്കക്കെതിരെ ഇറങ്ങിയ ടീമില്‍ ഏറെ മാറ്റമൊന്നും വരാന്‍ സാധ്യതയില്ല. എന്നാല്‍ മലയാളി താരം കെ.പി. രാഹുല്‍ ഇന്ന് ആദ്യ ഇലവനില്‍ കളിക്കില്ലൊണ് സൂചന. കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റതാണ് കാരണം. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ രാഹുല്‍ ഇടം പിടിച്ചിരുന്നു. വലത് വിങ് ബാക്കായി കളിച്ച രാഹുല്‍ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്‌ച്ചവെച്ചത്. തൃശൂര്‍ സ്വദേശിയായ രാഹുല്‍ ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ്. കഴിഞ്ഞ കളിയിലെപോലെ 4-3-3 രീതിതന്നെയായിരിക്കും ഇന്ന് കൊളംബിയക്കെതിരെയും പുറത്തെടുക്കുക. കഴിഞ്ഞ മത്സരത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തിയാകും ഇന്ത്യ ഇന്ന് കളത്തിലെത്തുക.

ആദ്യ മത്സരത്തില്‍ ഘാനയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് കൊളംബിയ. ഈ കൡയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയായിരുന്നു. എന്നാല്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാലേ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്കും സാധിക്കുകയുള്ളൂ. ഇന്ത്യയെ പരാജയപ്പെടുത്തി മൂന്ന് പോയിന്റ് നേടുകയാണ് ലക്ഷ്യമെന്ന് കോച്ച് ഒര്‍ലാന്‍ഡോ റെസ്‌ട്രെപോ വ്യക്തമാക്കിക്കഴിഞ്ഞു. ഘാനക്കെതിരായ ആദ്യ മത്സരത്തില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തിയാണ് ടീം ഇന്ന് കളത്തിലെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അമേരിക്കയും ഘാനയും ഏറ്റുമുട്ടും. ഈ കളിയിയില്‍ വിജയിക്കുന്നവര്‍ അവസാന 16-ല്‍ സ്ഥാനം നേടും. അമേരിക്ക ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ഘാന കൊളംബിയയെ കീഴടക്കി. തുല്യ ശക്തികളുടെ പോരാട്ടമായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് ഏറെ മാറ്റമൊന്നും ആദ്യ ഇലവനില്‍ വരുത്താനിടയില്ല. അമേരിക്കന്‍ നിരയില്‍ ഇന്ത്യക്കെതിരെ ഗോള്‍ നേടിയ ജോഷ് സെര്‍ജന്റ്, കാള്‍ട്ടണ്‍ എന്നിവരിലായിരിക്കും പ്രതീക്ഷ.

ഘാന നിരയില്‍ ക്യാപ്റ്റന്‍ എറിക് ഐയ, കൊളംബിയക്കെതിരെ വിജയഗോള്‍ നേടിയ സാദിഖ് ഇബ്രാഹിം എന്നിവര്‍ പ്രധാനികള്‍. ഇന്ന് ഏത് ടീം ജയിച്ചാലും അവര്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തും. അതിനാല്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.