Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനപ്രസ്ഥം ഇന്നും അനുഷ്ഠാനയോഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:33 pm IST
inSamskriti

ആശ്രമവ്യവസ്ഥകള്‍ ആസൂത്രണം ചെയ്യുകവഴി ജീവിതത്തിലെ തെറ്റായ  മൂല്യങ്ങള്‍ തിരിച്ചറിയാനും, ശരിയായവ ചിട്ടപ്പെടുത്താനും വിശാലസമാജത്തിനു കഴിയുന്നുവെന്നതു നിസ്തര്‍ക്കംതന്നെ. ഈ വ്യവസ്ഥകള്‍ എത്രപേര്‍ അറിഞ്ഞനുഷ്ഠിച്ചു, അനുഷ്ഠിയ്‌ക്കുന്നു എന്നത് ഒരു ചോദ്യമല്ല.

കാലപരിവര്‍ത്തനത്താലും, നാഗരികതയുടെ വേലിയേറ്റത്താലും മാറിയ സ്ഥിതിഗതികളില്‍ വാനപ്രസ്ഥജീവിതത്തിനുള്ള സ്ഥലസൗകര്യങ്ങളുണ്ടോ എന്ന ചോദ്യം പ്രസക്തമാണെന്നു നിഷേധിയ്‌ക്കാനാവില്ല. ഇതിനുള്ള ഉത്തരവും അന്നന്നത്തെ ധര്‍മചിന്തകന്മാര്‍ക്കു നല്കാന്‍ കഴിയണം.

ഹിമാലയവിന്ധ്യാപാര്‍ശ്വങ്ങള്‍, പൂര്‍വപശ്ചിമഘട്ടപ്രാന്തങ്ങള്‍, അരാവലി മുഴുവനും, അനേകം വനാന്തരങ്ങള്‍, ഇവയൊക്കെ  ഇന്നും നിലവിലുണ്ട്. വാസ്തവത്തില്‍ മനുഷ്യരാശിക്കും മൃഗങ്ങള്‍ക്കും ആരോഗ്യപരമായും സഭ്യമായും ജീവിച്ചുപോരണമെങ്കില്‍, രാജ്യത്തിന്റെ മൂന്നിലൊന്നു വനപ്ര ദേശങ്ങളാകണമെന്നത് ആധുനികനിഗമനവുമാണ്. അതിനാല്‍ ഗൃഹസ്ഥാശ്രമത്തിനു വിടപറഞ്ഞും നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ചും കഴിയുന്ന തപസ്വികളായവരെ സ്വാഗതംചെയ്യാനുള്ള വനസ്ഥലികള്‍ അസ്തമിക്കില്ല. ഇവയെ വേണ്ടുംവണ്ണം വിനിയോഗിച്ച് അവരവരുടേയും സമാജത്തിന്റെ മുഴുവനും ധര്‍മഭദ്രത ഉറപ്പുവരുത്താനുള്ള വിവേകവും ഇച്ഛാശക്തിയും വേണമെന്നേയുള്ളു.

വാനപ്രസ്ഥജീവിതവ്യവസ്ഥ അനുഷ്ഠിയ്‌ക്കുന്നതിരിയ്‌ക്കട്ടെ, ഇങ്ങനെയൊന്നുണ്ടെന്ന് അറിയുമ്പോള്‍ ആരുടേയും മനസ്സില്‍ ഉളവാകുന്ന സ്വാധീനവും ബലവുമാണ് കൂടുതല്‍ ശ്രദ്ധാര്‍ഹവും അനുകരണീയവുമെന്ന് അറിയുന്നത് അത്യാവശ്യംതന്നെ.

വാനപ്രസ്ഥം കഴിഞ്ഞാലെന്ത്?

നാരദന്‍ യുധിഷ്ഠിരനോടു തുടര്‍ന്നു പറയുന്നു: വാനപ്രസ്ഥത്തില്‍ ഉറച്ചവന്‍, ദേഹംമാത്രമേ തനിയ്‌ക്കുള്ളൂവെന്നായാല്‍, ഗ്രാമൈകരാത്രവിധിനാ  നിരപേക്ഷശ്ചരേന്മഹീം (7.13.1),

ഓരോഗ്രാമത്തില്‍ ഒരു രാത്രിയെന്ന കണക്കില്‍ ഭൂസഞ്ചാരം നടത്തണം. ഇതാണ് സംന്യാസാശ്രമത്തിന്റെ തുടക്കം.

ബിഭൃയാദ് യദ്യസൗ വാസഃ

കൗപീനാച്ഛാദനം പരം

ത്യക്തം ന ദണ്ഡലിംഗാദേ-

രന്യത് കിഞ്ചിദനാപദി

ഏക ഏവ ചരേദ് ഭിക്ഷു-

രാത്മാരാമോാളനപാശ്രയഃ

സര്‍വഭൂതസുഹൃച്ഛാന്തോ

നാരായണപരായണഃ

പശ്യേദാത്മന്യദോ വിശ്വം

പരേ സദസതോളവ്യയേ

ആത്മാനം ച പരം ബ്രഹ്മ

സര്‍വത്ര സദസന്മയേ (7.13.2-4)

ഇദ്ദേഹം വസ്ത്രം ധരിയ്‌ക്കുന്നപക്ഷം, ആച്ഛാദനത്തിനായി കൗപീനംമാത്രമേ ഉണ്ടാകാവു. ദണ്ഡും കമണ്ഡലുവുമൊഴിച്ച്,ഉപേക്ഷിച്ചുകഴിഞ്ഞതൊന്നും തന്നെ, രോഗം മുതലായ ആപദ് ഘട്ടങ്ങളിലൊഴികെ ഉപയോഗിയ്‌ക്കരുത്.

ഭിക്ഷ യാചിച്ചുകൊണ്ട്, അന്തരാത്മാവില്‍ ആനന്ദിക്കയും അന്യാശ്രയമില്ലാതെ സര്‍വഭൂതങ്ങളുടെ സുഹൃത്തായും, ശാന്തനായി നാരായണനെ പരമമായി നിനച്ചുകൊണ്ടും ഒറ്റയ്‌ക്കു നടക്കണം.

സത്തിനും അസത്തിനും (കാരണകാര്യങ്ങള്‍ക്ക്) അപ്പുറമുള്ള അവ്യയമായ പരമാത്മാവില്‍ ഈ വിശ്വത്തേയും, സദസത്തായ ദൃശ്യപ്രപഞ്ചത്തില്‍ എല്ലായിടവും പരബ്രഹ്മമായ പരമാത്മാവിനേയും കണ്ടുകൊണ്ടിരിയ്‌ക്കണം.

സുപ്തപ്രബോധയോഃ സന്ധാ-

വാത്മനോ ഗതിമാത്മദൃക്

പശ്യന്‍ ബന്ധം ച മോക്ഷം ച

മായാമാത്രം ന വസ്തുതഃ

നാഭിനന്ദേദ് ധ്രുവം മൃത്യു-

മധ്രുവം വാസ്യ ജീവിതം

കാലം പരം പ്രതീക്ഷേത

ഭൂതാനാം പ്രഭവാപ്യയം

നാസച്ഛാസ്ത്രേഷു സജ്ജേത

നോപജീവേത ജീവികാം

വാദവാദാംസ്ത്യജേത്തര്‍കാന്‍

പക്ഷം കം ച ന സംശ്രയേത് (7.13.5-7)

ഉറക്കവും ഉണര്‍വും ചേരുന്നിടത്ത് ആത്മാവിനെ ദര്‍ശിച്ചുകൊണ്ട്, ആത്മാവിന്റെ സ്ഫുരണത്തെ ശരിയ്‌ക്കും ഗ്രഹിയ്‌ക്കയും, ബന്ധവും മോക്ഷവും മായമാത്രമാണ്, വാസ്തവത്തിലില്ലെന്നു മനസ്സിലാക്കയും വേണം.

അനിവാര്യവും സുനിശ്ചിതവുമായതിനാല്‍ മരണത്തേയും, അനിശ്ചിതമായതിനാല്‍ ജീവിതത്തേയും അഭിനന്ദിക്കേണ്ടതില്ല. ഭൂതങ്ങളുടെ ഉദ്ഭവവും ക്ഷയവും  വരുത്തിത്തീര്‍ക്കുന്ന പരമമായ കാല ത്തെ കാത്തിരിക്കുക.

അധ്യാത്മശാസ്ത്രങ്ങളിലല്ലാതെ ഒന്നിലും താത്പര്യം വേണ്ട.  ഉപജീവനവൃത്തിയായി ഒന്നും കൈക്കൊള്ളരുത്. തര്‍ക്കത്തിനും വാദവിവാദത്തിനും വേണ്ടിയുള്ള യുക്തിവിചാരത്തെ തള്ളിക്കളയണം. ഒരു പ്രത്യേക പക്ഷവും പിടിയ്‌ക്കരുത്.

ന ശിഷ്യാനനുബധ്നീത

ഗ്രന്ഥാന്നൈവാഭ്യസേദ് ബഹൂന്‍

ന വ്യാഖ്യാമുപയുഞ്ജീത

നാരംഭാനാരഭേത് ക്വചിത്

ന യതേരാശ്രമഃ പ്രായോ

ധര്‍മഹേതുര്‍മഹാത്മനഃ

ശാന്തസ്യ സമചിത്തസ്യ

ബിഭൃയാദുത വാ ത്യജേത് (7.13.8,9)

ശിഷ്യന്മാരെ ബന്ധിപ്പിക്കരുത്. അനവധി ശാസ്ത്രങ്ങള്‍ പഠിച്ചഭ്യസിയ്‌ക്കരുത്. പ്രവചനത്തിനു പുറപ്പെടേണ്ട. ഒരു കര്‍മാരംഭത്തിനും ഒരുങ്ങരുത്.ശാന്തനും സമചിത്തനും മഹാത്മാവുമായ സംന്യാസിക്ക് ആശ്രമവ്യവസ്ഥകള്‍ ധര്‍മാചരണത്തിനു കാരണമാകുന്നുവെന്നു പറഞ്ഞുകൂടാ. ഈ വ്യവസ്ഥകളെ കൊണ്ടുനടക്കാം, അല്ലെങ്കില്‍ വേണ്ടെന്നും വെക്കാം.

അവ്യക്തലിംഗോ വ്യക്താര്‍ഥോ

മനീഷ്യുന്മത്തബാലവത്

കവിര്‍മൂകവദാത്മാനം

സ ദൃഷ്ട്യാ ദര്‍ശയേന്നൃണാം (7.13.10)

വ്യക്തമായ ലക്ഷ്യമുള്ളവനെങ്കിലും, അവ്യക്തമായ ലക്ഷണങ്ങളോടെ, മനനശീലനും ബുദ്ധിമാനുമാണെങ്കിലും ആ സംന്യാസിസിദ്ധന്‍, ഉന്മത്തനേയും ബാലനേയുംപോലെ, കവിപ്രതിഭയുണ്ടെങ്കിലും ഊമയെപ്പോലെ മനുഷ്യര്‍ക്കു തോന്നത്തക്കവിധത്തില്‍ കാണണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.