കോഴിക്കോട്: കള്ളക്കേസില്‍ കുടുക്കി തന്നെയും പാര്‍ട്ടിയേയും ഭയപ്പെടുത്താന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍. കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ പോകാന്‍ ഭയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത സിപിഎം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.കേസിന് ആസ്പദമായ സംഭവത്തെ കുറിച്ച് പിന്നീട് വിശദീകരിക്കാം. കേസെടുത്തതിന്റെ പേരില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ ഒന്നും സംഭവിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
















