തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി.രാമകൃഷ്ണന്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വയലാര്‍ രാമവര്‍മ്മയുടെ ജന്മദിനമായ ഈ മാസം 27ന് പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. തോമസ് മാത്യു,ഡോ.കെ.പിമോഹനന്‍,ഡോ.അനില്‍കുമാര്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയത്തിനുള്ള കമ്മിറ്റി അംഗങ്ങള്‍.
ശ്രീലങ്കന്‍ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നോവല്‍ വിപ്ലവത്തിന്റെയും,വികസനത്തിന്റെയും പേരില്‍ ജനങ്ങളെ കബളിപ്പിക്കാനെത്തുന്നവര്‍ക്കു മുന്നില്‍ നിസ്സഹയാരായി നില്‍ക്കേണ്ടി വരുന്നവരുടെ ജീവിതം വരച്ചു കാട്ടി. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി നോവലില്‍ പ്രമേയമായത്.
2014ല്‍ പ്രസിദ്ധീകരിച്ച നോവല്‍ മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എപി കളയ്‌ക്കാട് സാഹിത്യപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
















