കോഴിക്കോട്: വരവുണ്ട് വരവുണ്ട്… നാടും നഗരവും ഇളകി മറിയണ്… ജനരക്ഷായാത്രയുടെ മുന്നോടിയായി കൈതോല ഫോക് മീഡിയയുടെ അരങ്ങ് തകര്‍ക്കുന്ന നാടന്‍ പാട്ട്.
ജനരക്ഷായാത്രയുടെ വന്‍ ജനപിന്തുണയെ മുന്നില്‍ കണ്ട് എഴുതിയതുപോലെയാണ് സുരേഷ് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളിലെ ആശയം.
അറുമുഖന്‍ വെങ്കിടങ്ങാണ് ജനരക്ഷായാത്രയ്‌ക്ക് വേണ്ടി നാടന്‍ ശീലുകള്‍ എഴുതിയത്. സമകാലീന കേരള രാഷ്‌ട്രീയത്തിലെ സംഭവങ്ങളെ ഹാസ്യത്തില്‍ പൊതിഞ്ഞ് വിമര്‍ശിക്കുന്ന വരികളാണിത്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞെത്തിയ ഇടതു സര്‍ക്കാറിനെയും പാട്ടിലൂടെ കടുത്ത വിമര്‍ശനമുന്നയിക്കുന്നു. ദിന്‍ഹല്‍ കാലടി, സുമേഷ് കുണ്ടൂര്‍, അനൂപ് മാള, സുരേഷ് കുണ്ടൂര്‍, വിജിത്ത് എം.എസ്, സുജിത്ത് കൈനകരി, ശ്രീജിത്ത് കൂമ്പാടി എന്നിവരാണ് നാടന്‍പാട്ട് അവതരിപ്പിക്കുന്നത്.
രാജന്‍ തറയില്‍ എഴുതി സംവിധാനം ചെയ്ത കടക്ക് പുറത്ത് എന്ന തെരുവ് നാടകവും ജാഥക്കൊപ്പമുണ്ട്. സര്‍ജു തൊയക്കാവ്, ശ്രീജിത്ത് കുട്ടാലക്കല്‍ എന്നിവരാണ് സാംസ്‌കാരിക പരിപാടികളുടെ ഏകോപനം.
















