കോഴിക്കോട്: മാവോയിസ്റ്റ് ഭീകരത ചോരക്കളംതീര്‍ത്ത തെലുങ്കാനയുടെ മണ്ണില്‍ നിന്നും ചുവപ്പ്-ജിഹാദി ഭീകരതയെ നേരിടുന്ന സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍, അവരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അവരെത്തി.
യുവമോര്‍ച്ചയുടെ തെലുങ്കാന സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് ഇന്നലെ ജനരക്ഷായാത്രയില്‍ അണിചേര്‍ന്നത്. യുവമോര്‍ച്ച ദേശീയനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് ഓരോ സംസ്ഥാനത്തെയും സംസ്ഥാനതല നേതാക്കള്‍ ജനരക്ഷായാത്രയില്‍ അണിചേരുന്നത്.
ഇന്നലെ കോഴിക്കോട് ജില്ലയിലെ യാത്രയില്‍ പങ്കെടുത്ത് തിരിച്ചുപോകാന്‍ തീരുമാനിച്ചതാണെങ്കിലും ജനരക്ഷായാത്രയുടെ ജനകീയ പിന്തുണയില്‍ ആവേശഭരിതരായി ഇന്നത്തെ യാത്രയില്‍ക്കൂടി പങ്കെടുക്കാനാണ് തെലുങ്കാനയില്‍ നിന്നെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ തീരുമാനം. യുവമോര്‍ച്ച ദേശീയ സെക്രട്ടറി മഹിപാല്‍റെഡ്ഡി, സ്റ്റേറ്റ് സെക്രട്ടറിമാരായ ഭാരത് ഗൗഡ, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് 70 അംഗ സംഘം ഇന്നലെ ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിയത്.
ഹരിയാന, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയില്‍ പങ്കാളികളായി. ആസ്സാം, കാശ്മീര്‍, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പങ്കാളികളാകും.
















