വടകര: അഖില കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഭീകരരോടുള്ള മൃദുല സമീപനം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ ഭീകരരോട് സന്ധി ചെയ്യുന്നു.
അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഖിലയെ മതം മാറ്റിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. അത് സര്‍ക്കാര്‍ അവഗണിച്ചുവെന്നും കുമ്മനം പറഞ്ഞു.
















