ഇരിട്ടി: ഉളിക്കല്‍ നെല്ലൂര്‍ മാവിലാക്കാട് പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടര്‍ന്നു ഈ പ്രദശത്തുകാര്‍ ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിലൂടെ നെല്ലൂര്‍, വയത്തൂര്, കോക്കാട് തുടങ്ങിയ മേഖലകിലെ കര്‍ഷര്‍ക്ക് വേനല്‍കാലങ്ങളില്‍ അനുഭവപ്പെടുന്ന വെള്ളക്ഷാമത്തന് പരിഹാരം കാണാനാവുമെന്നു നാട്ടുകാര്‍ പറയുന്നു. കമ്മിറ്റി രൂപീകരണ യോഗത്തില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ എം.ജി. ഷണ്മുഖന്‍, ഡെയ്‌സ് തോമസ്, സെബാസ്റ്റിന്‍ കുന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി പി.ഡി.സേവ്യര്‍ (കണ്‍വീനര്‍), ബാബുരാജ് ഉളിക്കല്‍ (ചെയര്‍മാന്‍) എന്നിവരടങ്ങുന്ന 51 അംഗ കമ്മറ്റി രൂപീകരിച്ചു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുവാനും തീരുമാനിച്ചു.
















