കണ്ണൂര്‍: വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും 20 ല്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും തൊഴിലുടമകള്‍ നവംബര്‍ 30 നകം 2018 വര്‍ഷത്തേക്ക് ബാധകമാവുന്ന ഉത്സവ അവധികളുടെ വിവരം ഫോറം ഒന്നില്‍ ഓണ്‍ലൈനായി ംംം.ഹര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. തൊഴിലുടമകള്‍ അതാത് അസി.ലേബര്‍ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് പുതുതായി അനുവദിച്ചിട്ടുളള 14 അക്ക ഓണ്‍ലൈന്‍ നമ്പര്‍ കൈപ്പറ്റിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍, മൂന്നാം സര്‍ക്കിള്‍, തലശ്ശേരി ഒന്നാം സര്‍ക്കിള്‍, രണ്ടാം സര്‍ക്കിള്‍(കൂത്തുപറമ്പ്), ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ അസി.ലേബര്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍:0497 2700353(ജില്ലാ ലേബര്‍ ഓഫീസ്).
















