ന്യൂദൽഹി : എന്റെ അച്ഛനെ കൊന്നതിനു പകരം നൂറ് പാക്കിസ്ഥാൻ ഭീകരരെ വധിക്കണമെന്ന് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട് ബിഎസ്‌എഫ് ജവാന്‍ കിഷോര്‍ യാദവിന്റെ മകള്‍ സുഷമാ കുമാരി.
രാജ്യത്തിനുവേണ്ടി തന്റെ അച്ഛന്‍ നല്‍കിയ ജീവനു പകരമായി നൂറു ഭീകരരുടെ തലകള്‍ എടുക്കണം എന്നും സുഷമ പറഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുണ്ടായ സൈനിക ഏറ്റുമുട്ടലിലാണ് സുഷമയുടെ പിതാവായ കിഷോര്‍ യാദവ് കൊല്ലപ്പെട്ടത്. ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്ന് സുഷമ ആവശ്യപ്പെട്ടു.
രാജ്യത്തിനുവേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച അച്ഛന്റെ പേരില്‍ കുടുംബവും നാടും അഭിമാനിക്കുന്നതായി സുഷമ പറഞ്ഞു. ബീഹാറിലാണ് കിഷോര്‍ യാദവിന്റെ കുടുംബം താമസിക്കുന്നത്. കിഷോറിന്റെ കുടുംബത്തിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 11 ലക്ഷം രൂപ ധനസസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















