കണ്ണൂര്‍: കണ്ണൂര്‍ ശ്രീനാരായണ കോളേജ് എന്‍സിസിയുടെ സീനിയര്‍ അണ്ടര്‍ ഓഫീസറും റിപ്പബ്ലിക് ദിന പരേഡിന്റെ കേരള കണ്ടിജന്റിന്റെ ബെസ്റ്റ് കാഡറ്റുമായിരുന്ന റോബിന്‍ ഥാപ്പ രാജ്യത്തിന്റെ യൂത്ത് അംബാസിഡറായി എട്ട് ദിവസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെട്ടു. 16 മുതല്‍ 23 വരെയാണ് ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും ആ രാജ്യത്തെ പ്രതിരോധമന്ത്രാലയത്തിന്റെയും അതിഥിയായി റോബിന്‍ പോകുന്നത്. എസ്എന്‍ കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ റോബിന്‍ നേപ്പാളിലെ ഹിമാലയന്‍ താഴ്‌വരയിലുള്ള പൊക്കാറ സ്വദേശിയാണ
















