തലശ്ശേരി: ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്ന ബിജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ സംഗമം ജംഗ്ഷനില്‍ വച്ച് സിപിഎം ആക്രമണം. ചിറക്കരയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്തിനെ ലോട്ടസ് പരിസരത്തുളള റെയില്‍വേ പോര്‍ട്ടര്‍ തൊഴിലാളിയും സിപിഎം ക്രിമിനലുമായ മനോജിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ശ്രീകാന്ത് തലശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പെരുന്താറ്റില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേശവസേവാ കേന്ദ്രത്തിന് മുന്നില്‍ സിപിഎം ചുമരെഴുത്ത് നടത്തി പ്രകോപനം സൃഷ്ടിക്കാനും ശ്രമം നടത്തി. സേവാകേന്ദ്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















