ആലക്കോട്: സ്വര്‍ണമാലക്ക് തിളക്കം കൂട്ടുമെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ടംഗസംഘം യുവതിയെ കബളിപ്പിച്ച് മുക്കാന്‍പവന്‍ സ്വര്‍ണം തട്ടിയെടുത്തു. ഉദയഗിരി അരിവിളഞ്ഞപൊയലിലെ ജിനേഷിന്റെ ഭാര്യ ജിസ്‌നയാണ് കബളിപ്പിക്കപ്പെട്ടത്. വീട്ടിലെത്തിയ സംഘം നിലവിളക്കും മറ്റും പ്രത്യേക പൊടി ഉപയോഗിച്ച് തിളക്കം കൂട്ടി വിശ്വാസം നേടിയ ശേഷമാണ് സ്വര്‍ണമാല തിളക്കംകൂട്ടാനായി പ്രത്യേക ലായനിയിലിട്ടത്. സംഘം പോയശേഷം വീട്ടുകാര്‍ മാല പരിശോധിച്ചപ്പോഴാണ് തൂക്കം കുറഞ്ഞതായി ബോധ്യമായത്.
















