കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായുടെ പരിപാടികളെ അപഹസിച്ച കോടിയേരി അദ്ദേഹത്തിന്റെ ശക്തിയെന്താണെന്ന് വൈകാതെ മനസ്സിലാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജനരക്ഷായാത്രയുടെ ഇന്നലത്തെ സമാപന പരിപാടിയില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുണ്ടികുലുക്കി പക്ഷിയെപ്പോലെ എല്ലാം ഞാനും പാര്‍ട്ടിയുമാണെന്ന ധാരണയോടെയാണ് കോടിയേരി മുന്നോട്ടുപോകുന്നത്. 330പേരുടെ അംഗസംഖ്യയില്‍ ഭാരതം ഭരിക്കുന്ന ബിജെപി ഭരണത്തെ അട്ടമറിക്കാന്‍ ഒമ്പതുപേരുള്ള സിപിഎം പോളിറ്റ് ബ്യൂറോ പ്രമേയം പാസാക്കുകയാണ്. എന്തൊരു വിരോധാഭാസമാണ് ഇതെന്ന് ജനം തിരിച്ച റിയും.
ഇന്നേവരെ കേരളത്തില്‍ ഇതുപൊലോരു യാത്ര ആരും നടത്തിയിട്ടില്ലെന്ന കോടിയേരിയുടെ അഭിപ്രായം വളരെ ശരിയാണെന്നും അത്തരത്തില്‍ ഒരു മഹത്തായ യാത്രയായി മാറിയിരിക്കുകയാണ് ജനരക്ഷായാത്ര. രണ്ട് ദിവസംകൊണ്ട് കോടിയേരിയുടെയും പിണറായിയുടെയും നാട്ടില്‍ യാത്രക്ക് ലഭിച്ച സ്വീകാര്യത ഇതാണ് തെളിയിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ആയിരങ്ങളാണ് പദയാത്ര കാണാണും പങ്കുകൊള്ളാനുമായി എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു
















