ലക്‌നൗ: രാഷ്‌ട്രപതിഭവന്‍, പാര്‍ലമെന്റ്, താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മീനാര്‍ എന്നിവ അടിമത്തത്തിന്റെ സ്മാരകങ്ങളെന്നും അവ തകര്‍ത്തുകളയണമെന്നും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍.
ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന്റെ ലഘുലേഖയില്‍ താജ്മഹല്‍ ഇല്ലാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താജ്മഹല്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായാല്‍ പൂര്‍ണ പിന്തുണ നല്‍കും. താജ്മഹല്‍ ഒരു ശ്മശാനമാണ്. അത് നിലനിര്‍ത്തേണ്ടതില്ല, അസംഖാന്‍ പറഞ്ഞു.
അതേസമയം, ലഘുലേഖയില്‍ നിന്ന് താജ്മഹല്‍ വിട്ടുപോയത് പ്രശ്‌നമാക്കേണ്ടതില്ലെന്നും പ്രധാന വിനോദസഞ്ചാരകേന്ദ്രമായ താജ്മഹലിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി പറഞ്ഞു. താജ്മഹലിന്റെ പുനരുദ്ധാരണത്തിന് 156 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
















