പയ്യന്നൂര്‍: കേരളത്തില്‍ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത അസഹിഷ്ണുതയാണെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. പാര്‍ട്ടിയുടെ നിഷ്ഠൂര സംസ്കാരമാണ് സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരെ നേരെയാക്കാനാണ് ജനരക്ഷായാത്രയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആശയം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന സിപിഎം നയം തിരുത്തണം. സമാധാന ശ്രമങ്ങള്‍ എല്ലാകാലത്തും സിപിഎം അട്ടിമറിക്കുകയായിരുന്നു. സ്ത്രീ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന സിപിഎം കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ തുടര്‍ അക്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: