Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാനസോപചാര പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 07:41 pm IST
inSamskriti

ഇതില്‍ നിവേദ്യത്തിന്റെ സ്ഥാനത്താണ് ജലം ഉള്ളതെന്നും മനസ്സിലാക്കുക. കേരളീയാചാരപ്രകാരം ആദ്യമായി വം അബാത്മനേ ജലം കല്പയാമി നമഃ എന്നു തുടങ്ങി മറ്റു മന്ത്രങ്ങള്‍ അതിനുശേഷം ചേര്‍ക്കുകയാണ് ചെയ്യാറുള്ളത്. ആദ്യംജലത്തില്‍നിന്നു തുടങ്ങുന്നു എന്നര്‍ത്ഥം. അപ്പോള്‍ അമൃതമായ നിവേദ്യം ഈശ്വരൈക്യം എന്ന യോഗിക പ്രക്രിയയുടെ അവസാനത്തില്‍ ഉണ്ടാകുന്ന അമൃതംതന്നെ ആയിത്തീരുന്നു. അതാണല്ലോ കാരണജലം.

അപ്പോള്‍ ഠ്വം അമൃതാത്മാനേ നൈവേദ്യം എന്നുള്ളത് സാധാരണ ജലമല്ല എന്നു വരുന്നു. ആദ്യം ജലം, പൃഥ്വി, ആകാശം, വായു, അഗ്‌നി എന്നീ ക്രമത്തില്‍ പഞ്ചഭൂതങ്ങളെയും പിന്നീട് അമൃതത്തെയും ഈശ്വരാര്‍പ്പണമായി കല്‍പ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പഞ്ചഭൂതങ്ങളുടെ ക്രമം താഴെനിന്നും മുകളിലേക്കാണെങ്കില്‍, സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്കാണെങ്കില്‍, പൃഥ്വി, ജലം, അഗ്‌നി, വായു, ആകാശം എന്ന ക്രമമാണല്ലോ വേണ്ടത്. ഇവിടെ ആ ക്രമം തെറ്റിയിരിക്കുന്നു. പൃത്ഥാത്മ്യകമായ സ്ഥൂലദേഹത്തില്‍നിന്നാണല്ലോ സാധനയുടെ ആരംഭം. അതാണല്ലോ പൃഥ്വിയെ കൊടുക്കുന്നത്. സാധനയുടെ ആരംഭത്തില്‍ സാധകന്റെ ഊന്നല്‍ മന്ത്രപത്തിലാണ്. മന്ത്രം ശബ്ദമയയാണ്, ശബ്ദം ആകാശഭൂതത്തിന്റെ തന്മാത്രയാണല്ലോ.

അതുകൊണ്ട് സാധകനാദ്യം പ്രവേശിക്കുന്ന മന്ത്രജപമാകുന്ന സാധനയുടെ പ്രതീകമായി ആകാശത്മകമായ പുഷ്പം സമര്‍പ്പിക്കുന്നു. സാധന പുരോഗമിക്കുമ്പോള്‍ അല്‍പം യോഗവുകൂടി ചെയ്യേണ്ടതായിവരുന്നു. ഈ യോഗസാധനയുടെ ആദ്യപടി പ്രാണായാമ പ്രക്രിയയിലൂടെയുള്ള പ്രാണജയമാണല്ലോ. ഈ പ്രാണന്‍ പഞ്ചഭൂതത്തില്‍പ്പെട്ട വായുതന്നെയാണല്ലോ. അതുകൊണ്ട് വായുവിന്റെ പ്രതീകമായ ധൂപം ആകാശത്തിനുശേഷം വരുന്നു. അങ്ങിനെ മുന്നോട്ടു പോരുമ്പോള്‍ സാധകന് കുണ്ഡലിനി ഉത്ഥാപനം കൈവരുന്നു. അത് ആദ്ധ്യാത്മികമാണ്. അതിനാല്‍ അടുത്തപടിയായി അഗ്‌നി വരുന്നു. ആ അഗ്‌നിയുടെ പരിസമാപ്തിയായി അമൃതവര്‍ഷണം ഉണ്ടാകുന്നു. അത് മാധുര്യാദിരസങ്ങള്‍ കലര്‍ന്ന നിവേദ്യം എന്ന പ്രതീകമാണ്. ഈ പ്രക്രിയയുടെ ആരംഭമായി ആദ്യമായി തന്നെ ഗുരുവിന്റെ കടാക്ഷം, അഥവാ ഈശ്വരകൃപ സാധകദേഹത്തില്‍ പതിയേണ്ടതുണ്ട്. അത് തന്നെയാണ് ആദ്യത്തെ ജലം. ആദ്യത്തേത് അമൃതപ്രതീകവും അവസാനത്തേത് സാക്ഷാല്‍ അമൃതവും ആകേണ്ടിയിരിക്കുന്നു.

മന്ത്രസാധനയുടെ പ്രാരംഭത്തില്‍ സ്‌നാനശുദ്ധിയോടുകൂടിയാണ് ജപം ആരംഭിക്കേണ്ടത്. അതാണ് ഇതിനെ സാധാരണ ജലമായി കല്‍പ്പിച്ചിട്ടുള്ളത്. ‘ആപോഹിഷ്ഠാദി’ പുണ്യാഹവാചകത്തോടുകൂടി ജലം തലയില്‍ തര്‍പ്പിച്ചുകൊണ്ടാണ് സ്‌നാനകര്‍മ്മം നിര്‍വഹിക്കുന്നതെന്നോര്‍ക്കുക. അങ്ങനെ ഈ ജലാദി നൈവേദ്യമെന്ന ആറ് ഉപചാരങ്ങള്‍ സാധകന്റെ സാധനാപന്ഥാവിനെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നു. ഭാരതീയ മന്ത്രശാസ്ത്രങ്ങളില്‍ കാണുന്ന പഞ്ചപൂജാ മന്ത്രങ്ങള്‍ പൃഥ്വ്യാദി നൈവേദ്യാന്തമാണെങ്കിലും ക്രമം ഇതുതന്നെയാണ്. അവിടെ കാരണജലത്തെയും പഞ്ചഭൂതത്തില്‍പ്പെട്ട ജലത്തെയും ഒരുമിച്ച് ആ ജലംകൊണ്ട് സമര്‍പ്പിക്കുന്നു എന്നേ പറയാവൂ. ഇതിനെ പഞ്ചോപചാരപൂജ എന്നാണ് വ്യവഹരിക്കാറുള്ളത്.

മാനസികമായും മുദ്ര മാത്രം ഉപയോഗിച്ചുകൊണ്ടും ബാഹ്യമായ ചന്ദനാദി വസ്തുക്കള്‍ കൂടാതെയും ഈ പൂജ നിര്‍വ്വഹിക്കാവുന്നതുകൊണ്ട് ഇതിനെ മാനസപൂജ എന്ന് പറയുന്നു. കേരളീയാചാരപ്രകാരം ഇതേ മാനസപൂജ പൃഥ്വ്യാദി നൈവേദ്യമായിട്ടല്ല പ്രത്യുത ജലാദി നൈവേദ്യാന്തകമായ ആറ് ഉപചാരങ്ങളോടുകൂടിയാണ് എന്നു മനസ്സിലാക്കേണ്ടതാണ്. പഞ്ചഭൂതാന്തര്‍ഗ്ഗമായ ജലവും സാധനാന്തേത്താടുകൂടി ഉണ്ടാകുന്ന അമൃതവര്‍ഷണവും ഇവിടെ ശരിക്കും വ്യതിരിക്തമാകുന്നു എന്നതുകൊണ്ട് ഈ സമ്പ്രദായത്തെ കൂടുതല്‍ ശാസ്ത്രീയമെന്നേ പറയാവൂ.

ഇങ്ങനെ സര്‍വ്വസ്വവും ഈശ്വരനില്‍ സമര്‍പ്പിക്കുന്ന യോഗി ഈശ്വരന്‍തന്നെയായിത്തീരുന്നു. അങ്ങനെ ആയിത്തീരുന്ന സാധകനാണ്, ദേവതയുടെ സൂക്ഷ്മരൂപമായ മന്ത്രസ്പന്ദനങ്ങള്‍ അനേകംതവണ ഉരുവിട്ടുകൊണ്ട് ആ സ്പന്ദനങ്ങളെ അതേ ജീവസ്പന്ദനങ്ങള്‍ ആക്കുന്നത്. അതോടെ സാധകന്റെ വ്യക്തിത്വം ദേവതാമയമായിത്തീരുന്നു എന്നു മനസ്സിലാക്കുവാന്‍ ഇപ്പോള്‍ പ്രയാസമില്ലല്ലോ. അങ്ങനെ മന്ത്രജപമെന്ന പ്രക്രിയ പൂജാസങ്കല്‍പത്തെ ഉപയോഗിച്ചാണ് ചെയ്യാറുള്ളത് എന്നു മനസ്സിലാക്കേണ്ടതാണ്. ഈ ലഘുവായ മാനസോപചാര പൂജയാണ് ഉപചാരങ്ങളെ വര്‍ധിപ്പിച്ച് ബാഹ്യപൂജയായി തീരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.