കണ്ണൂര്‍: ചുകപ്പന്‍ ഭീകരത മനുഷ്യ സമുഹത്തിന് തന്നെ വെല്ലുവിളിയായി മാറിക്കഴിഞ്ഞുവെന്ന് ബിജെപി ദേശിയ നിര്‍വാഹക സമ്മിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപെട്ടു. കേരളത്തിലെ അമ്മമാരുടെ കണ്ണുനീരിന്റെ വില ഇന്നല്ലെങ്കില്‍ നാളെ ഇവിടുത്തെ ഇടതുപക്ഷ ഭരണകൂടം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത അക്രമവും ഭീകരതയുമാണ് മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തില്‍ നടപ്പിലാക്കുന്നത്. അതിനെതിരെയാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്ര എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മഹിളാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജെപി ദേശിയ കൗണ്‍സില്‍ അംഗം പത്മിനി ടീച്ചര്‍, മഹിളാ നേതാകളായ ആനിയമ്മ രാജേന്ദ്രന്‍, ടി.ജ്യോതി, സുജാത പ്രകാശന്‍, രൂപ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















