തലശ്ശേരി: ജ്ഞാനോദയയോഗം പ്രസിഡണ്ടായിരുന്ന കെ.പി.രത്‌നാകരന്റെ നിര്യാണത്തെ തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കണ്ട്യന്‍ ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അനുമോദനയോഗത്തില്‍ സി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാജേന്ദ്രന്‍, അരയാക്കണ്ടി സന്തോഷ്, ജ്യോതിപ്രകാശ്, വി.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, എ.വി.ചന്ദ്രദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















