തലശ്ശേരി: പ്രൊ.എം.എന്‍.വിജയന്‍ മാസ്റ്റരുടെ ഓര്‍മ്മയ്‌ക്കായി ഒക്ടോബര്‍ 3 മുതല്‍ 8 വരെ തിരുവങ്ങാട് ലളിതകലാ അക്കാദമി ഗാലറിയില്‍ എ.ടി.മോഹന്‍രാജിന്റെ ചിത്രപ്രദര്‍ശനവും ചരിത്ര സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത ചിത്രകാരന്‍ കെ.എം.ശിവ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഹരീന്ദ്രന്‍ ചാലാട് അദ്ധ്യക്ഷത വഹിക്കും. കെ.പി.സ്‌നേഹലത, ഡോപി.ജി. പത്മിനി, എ.കെ.ഷാ ഗി ,വനിഷാ വത്സന്‍ സംസാരിക്കും. ചരിത്രം, സംസ്‌കാരം, രാഷ്‌ട്രിയം തുടങ്ങയവ ചിത്രീകരിച്ചവയില്‍ തിരഞ്ഞെടുത്ത 40 ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശിപ്പിക്കുന്നത്.പ്രദര്‍ശനത്തിന്റെ ഉത്ഘാടനത്തിന് ശേഷം സംഘടിപ്പിക്കുന്ന ചരിത്ര സെമിനാര്‍ പ്രൊ.കെ.പി.നരേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. പ്രൊ.കെ.കുമാരന്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കും എ.ടി.മോഹന്‍രാജ്, എ.എന്‍.സാജന്‍, എ.കെ.ഷാഗി എന്നിവര്‍ സമ്മേളത്തില്‍ സംബന്ധിച്ചു.
















