പാനൂര്‍: ജനരക്ഷായാത്രയ്‌ക്കായി മഹിളകളും രംഗത്ത്. ഇന്നു പാനൂരില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൈകിട്ട് 4 മണിക്ക് ടൗണ്‍ കേന്ദ്രീകരിച്ച് വിളംബരജാഥ നടക്കും. തുടര്‍ന്ന് പോസ്റ്റര്‍ പതിക്കല്‍, സമ്പര്‍ക്കം എന്നിവയ്‌ക്കും മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. മേഖലയില്‍ വീടുകളില്‍ കയറിയിറങ്ങി മഹിളകള്‍ പദയാത്രയുടെ സമ്പര്‍ക്കം നടത്തി വരികയാണ്. ഓരോ പഞ്ചായത്ത് തലങ്ങളിലും രണ്ടുവീതം നേതാക്കള്‍ ഇതിനായി മുന്‍നിരയിലുണ്ട്. ലസിത പാലക്കല്‍, കെ.കാര്‍ത്തിക, എ.പി.വസന്ത, ടി.പ്രേമി, സി.ശോഭ, രസിത കരിയാട് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ സജീവ പ്രവര്‍ത്തനമാണ് മഹിളകള്‍ നടത്തി വരുന്നത്. ജനരക്ഷായാത്ര വിജയിപ്പിക്കാന്‍ അരയും, തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പാനൂരിലെ മഹിളകള്‍.
















