Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആടുതീണ്ടാപ്പാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 07:52 pm IST
inSamskriti

ശാസ്ത്രനാമം : അരിഷ്‌ടോലോക്യ ബ്രാക്ക്റ്റിയേറ്റ

സംസ്‌കൃതം– ധൂമ്രപത്ര, കീടമാരി. തമിഴ്: ആടുതൊടാപാലൈ.

കാണപ്പെടുന്ന സ്ഥലങ്ങള്‍: മഴ കുറഞ്ഞ വരണ്ട സ്ഥലങ്ങളില്‍ 500 മീറ്ററിനും ആയിരം മീറ്ററിനും ഇടയില്‍ ആള്‍റ്റിറ്റിയൂഡ് ഉള്ള തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ കാണാം. ഇതൊരു വാര്‍ഷികച്ചെടിയാണ്.

പ്രത്യുല്‍പാദനം: വിത്തുകളില്‍ നിന്നും പ്രത്യുല്‍പാദനം നടത്താം. തമിഴ്‌നാട്ടില്‍ പഴനിമലയ്‌ക്കുതാഴെ കര്‍ശനാട് എന്ന് സ്ഥലത്തും നാഗര്‍കോവില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരത്തുള്ള മലഞ്ചെരിവിലും ഈ ചെടി കണ്ടിട്ടുണ്ട്. മധുരയില്‍ ഞായറാഴ്ച ചന്ത പച്ചില മാര്‍ക്കറ്റില്‍ ഇത് വില്‍പനയ്‌ക്ക് വയ്‌ക്കാറുണ്ട്.

ഔഷധത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങള്‍: ചെടി മുഴുവനായും, വിത്തുകളില്‍ നിന്ന് എണ്ണയും എടുക്കാറുണ്ട്.

ഔഷധ പ്രയോഗങ്ങള്‍: രക്തത്തില്‍ പഞ്ചസാര അളവ് കൂടിയാല്‍ ആടുതീണ്ടാപ്പാല ഇടിച്ചുപിഴിഞ്ഞ ചാറ് 25 മില്ലി, പച്ചമഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ ചാറ് 25 മില്ലി, തേന്‍ രണ്ട് മില്ലി ഇപ്രകാരം ദിവസം രണ്ടുനേരം വീതം സേവിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്‌ക്കാം.

(2) ചെടി സമൂലം ഉണക്കിപ്പൊടിച്ച് ആ പൊടി ത്വക് രോഗം ഉള്ളിടത്ത് തേച്ചാല്‍ ത്വക് രോഗം ശമിക്കും.

(3) ഞാവല്‍ കുരുവും ആടുതീണ്ടാപ്പാലയും സമതൂക്കം എടുത്ത് ആടുതീണ്ടാപ്പാല ഇടിച്ചുപിഴിഞ്ഞ ചാറില്‍ കാപ്പിക്കുരു അളവില്‍ ഗുളിക അരച്ച് നിഴലില്‍ ഉണക്കി ഓരോ ഗുളിക വീതം നെല്ലിക്കാ നീരില്‍ ചാലിച്ച് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാര അളവ് കുറയ്‌ക്കാനും പ്രമേഹം മൂലം ഉണ്ടാകുന്ന ചൊറിച്ചിലും സന്ധിവേദനയും കുറയ്‌ക്കുവാനും സഹായിക്കുന്നു. നിഴലില്‍ ഉണക്കുക എന്നാല്‍ പാത്രത്തില്‍ ഗുളിക ഉരുട്ടി വച്ച്, പാത്രം തുണികൊണ്ട് മൂടി വെയിലില്‍ ഉണക്കുക.

(4) ആടുതീണ്ടാപ്പാല മുടികൊഴിച്ചിലിനും ത്വക് രോഗങ്ങള്‍ക്കും ഉണ്ടാക്കുന്ന തൈലങ്ങളില്‍ ചേര്‍ക്കാറുണ്ട്.

5 ശിവനാര്‍വേമ്പ് പൊടിച്ചതും കാര്‍കോകിലരിയും സമതൂക്കം എടുത്ത് ആടുതീണ്ടാപ്പാല ചാറില്‍ അരച്ച് കടല അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി ഒന്ന് വീതം തേനില്‍ അരച്ച് മൂന്ന് മാസം സേവിച്ചാല്‍ എല്ലാ ത്വക് രോഗങ്ങളും മാറിക്കിട്ടും. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ തണുത്തവെള്ളം ഒരുകാര്യത്തിനും ഉപയോഗിക്കരുത്. ഈ പഥ്യം തെറ്റിച്ചാല്‍ ശരീരം മുഴുവന്‍ നീരുവച്ച് മരണത്തിന് വരെ കാരണമാകാം. ഈ ഗുളിക സേവിക്കുമ്പോള്‍ ഏതെങ്കിലും കാരണത്താല്‍ ശരീരത്തില്‍ നീര് വന്നതായി കണ്ടാല്‍ പച്ചമഞ്ഞള്‍ ചാറും കറ്റാര്‍വാഴപോള ചാറും 20-20 മില്ലി വീതം രണ്ട് മില്ലി തേനും ചേര്‍ത്ത് സേവിക്കണം. ശിവനാര്‍ വേമ്പ് ചേര്‍ത്തുള്ള ഔഷധം ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടും ഒരു ചികിത്സകന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ആയിരിക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.