കൊച്ചി : തൃപ്പൂണിത്തുറയിലെ ആര്‍ഷ വിദ്യാസമാജം പൂട്ടരുതെന്ന് ഹൈക്കോടതി. അന്തേവാസികളെ ഒഴിപ്പിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ആര്‍ഷ വിദ്യാസമാജം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ കീഴിലാണ് സമാജം പ്രവര്‍ത്തിക്കുന്നതെന്ന് പരാതിക്കാര്‍ കോടതിയെ അറിയിച്ചു.
മീഡിയ വണ്‍ ചാനലും ജമ അത്തെ ഇസ്‌ളാമി അടക്കമുള്ള മതമൗലിക വാദ സംഘടനകളുടേയും ഗൂഢ നീക്കങ്ങള്‍ക്ക് പഞ്ചായത്ത് വഴങ്ങുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. വഹാബി ചിന്തകള്‍ കേരളത്തില്‍ വ്യാപിക്കുന്നതിന്റെ ഫലമായി ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട് . ഇത്തരം ആസൂത്രിത മതപരിവര്‍ത്തനങ്ങളില്‍ വഞ്ചിതരാകുന്ന ഹിന്ദു സമുദായത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് .
23 ദിവസം കുടുംബത്തോടൊപ്പം സ്ഥാപനത്തില്‍ താമസിച്ചിരുന്ന കുട്ടിയാണ് പിന്നീട് വീടുവിട്ടു പോവുകയും സ്ഥാപനത്തിനെതിരെ കേസ് കൊടുക്കുകയും ചെയ്തത് . മീഡിയ വണ്‍ ചാനലിന്റെയും ജമ അത്തെ ഇസ്‌ളാമിയുടെയും ഗൂഢ നീക്കമാണ് ഇതിനു പിന്നില്‍ . സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ആരും സ്ഥാപനത്തിനെതിരെ പൊലീസിന് മൊഴികൊടുത്തിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇതോടെ ഹര്‍ജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു
















