ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി കയ്യേറിയ മാര്‍ത്താണ്ഡം കായല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ഇവിടെ മന്ത്രി നടത്തിയിരിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. ഈ നിയമലംഘനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
കായല്‍ സംരക്ഷണ നിയമം തുടങ്ങി 17ല്‍പ്പരം നിയമങ്ങളാണ് ചാണ്ടി ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കരുനീക്കങ്ങള്‍ നടത്തുകയാണ്. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കുമെന്നും അദ്ദേഹം രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും കുമ്മനം പറഞ്ഞു.
Posted by Kummanam Rajasekharan on Wednesday, September 27, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: