Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാനറികളുടെ ചിറകടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:43 pm IST
in Sports

മരണഗ്രൂപ്പില്‍ കളിക്കുന്നവര്‍

ഇന്ത്യയും ബ്രസീലും തമ്മില്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിച്ചാല്‍ ആരെ പിന്തുണയ്‌ക്കും എന്ന ചോദ്യത്തിന് രാജ്യസ്‌നേഹത്തിന്റെ ഏത് ആഴത്തില്‍ നിന്നും ഉത്തരം പറയാന്‍ ഒന്നു മടിക്കും ഏത് മലയാളിയും…ബ്രസീല്‍ ഒരു വികാരമാണ്…ആരാധനയാണ്…ആവേശമാണ്…

ആ ആവേശത്തിന്റെ കൗമാരക്കാരാണ് വരുന്നത്. അതും കൊച്ചിയുടെ കളത്തില്‍. കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമും ബ്രസീല്‍ തന്നെ. ഗ്രൂപ്പ് ഡിയില്‍ ഒപ്പം കളിക്കുന്നവരും ചില്ലറക്കാരല്ല. കാളപ്പോരു കഴിഞ്ഞാല്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്‌പെയിനാണ് മറ്റൊരു ടീം. മറ്റ് രണ്ട് ടീമുകള്‍ ഏഷ്യന്‍ കരുത്തരായ വടക്കന്‍ കൊറിയയും ആഫ്രിക്കന്‍ ശക്തികളായ നൈജറും. അക്ഷരാര്‍ഥത്തില്‍ മരണഗ്രൂപ്പ്.

കട്ട ഫേവറിസ്റ്റുകള്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ശക്തമായ ടീമുകളിലൊന്നാണ് എക്കാലവും ബ്രസീല്‍. ആദ്യ ലോകകപ്പില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. ഒറ്റത്തവണമാത്രമാണ് യോഗ്യത നേടാനാവാതെ പോയത്. 1993ല്‍ ജപ്പാനിലായിരുന്നു അത്. 1997, 1999, 2003 വര്‍ഷങ്ങളില്‍ കിരീടം. 1995ലും 2005ലും റണ്ണേഴ്‌സ്. 1985ല്‍ മൂന്നാം സ്ഥാനവും 2011ല്‍ നാലാം സ്ഥാനവുമായിരുന്നു. തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന്റെ ആധിപത്യമാണ്. ഇവിടെ 12 കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം. നിലവിലും അവരാണ് ചാമ്പ്യന്മാര്‍. പക്ഷേ, അണ്ടര്‍ 17 ലോകകപ്പ് നേടിയിട്ട് 14 വര്‍ഷമായി. കഴിഞ്ഞ രണ്ട് തവണയും അവര്‍ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന ഉറപ്പിച്ചാണ് ബ്രസീലിന്റെ വരവ്. തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇത്തവണ പരാജയമറിയാെതയായിരുന്നു കുതിപ്പ്. ഏഴു ജയം, രണ്ടു സമനില. അടിച്ച ഗോളുകള്‍ 24 എണ്ണം. വഴങ്ങിയതാകട്ടെ വെറും മൂന്ന്.

2015 മേയ് മാസത്തില്‍ ചുമതലയേറ്റ കാര്‍ലോസ് കാര്‍ലോസ് അമാഡ്യുവാണ് പരിശീലകന്‍. ആ വര്‍ഷത്തെ ചിലി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ നൈജീരിയയോടു തോറ്റു പുറത്തായി. ആക്രമണ ഫുട്‌ബോളിന്റെ വക്താവായാണ് കാര്‍ലോസ് അമാഡ്യു അറിയപ്പെടുന്നത്. യുവ ടീമിനെ പരിശീലിപ്പിച്ച പരിചയസമ്പന്‍.

വിനീഷ്യസ് ജൂനിയറാണ് ബ്രസീലിയന്‍ പതിനേഴുകാരുടെ സൂപ്പര്‍ സ്റ്റാര്‍. ഫ്‌ളെമെംഗോയുടെ താരമായ ഈ പ്രതിഭയ്‌ക്കു പിന്നാലെയാണ് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍. ഒടുവില്‍ റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കി. അടുത്തവര്‍ഷം ജൂലൈയില്‍ 18 വയസ്സ് തികയുമ്പോള്‍ വിനീഷ്യസ് റയലിന്റെ ഇലവനില്‍ ജെഴ്‌സിയണിയും. കേളീതന്ത്രം, ഡ്രിബ്ലിംഗിലെ കഴിവ്, ഗോളിനുള്ള നോട്ടം എന്നിവയെല്ലാമാണ് വിനീഷ്യസിന്റെ മികവ്. ഇന്ത്യയിലെത്തുന്ന ഏറ്റവും വിലയേറിയ താരമാണ് വിനീഷ്യസ്.

ഇക്കഴിഞ്ഞ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴു ഗോള്‍ നേടി ടോപ് സ്‌കോററായി വിനീഷ്യസ് . മികച്ച കളിക്കാരനും വിനീഷ്യസ് തന്നെ. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഹാട്രിക് നേടിയ അലന്‍ സോസയാണ് മറ്റൊരു താരം. ലുകാസ് ഒലിവേര, മിഡ്ഫീല്‍ഡര്‍ ഗുസ്താവോ ഹെന്റിക്, ലിങ്കണ്‍ എന്നിവരും ടീമിലെ പ്രധാനികളാണ്.

ആദ്യ കിരീടം തേടി സ്‌പെയിന്‍

യൂറോപ്പിലെ അണ്ടര്‍ 17 കിരീട നേട്ടവുമായാണ് സ്പാനിഷ് ടീമിന്റെ വരവ്. അവിടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ ജേതാക്കളും നാല് തവണ റണ്ണേഴ്‌സുമായിരുന്നു സ്‌പെയിന്‍.എന്നാല്‍ ലോകകപ്പിലെ അവരുടെ ചരിത്രം അത്ര സുഖകരമല്ല. മൂന്നുതവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം അകലെയാണ്. എട്ടാം ടൂര്‍ണമെന്റാണിത്. 1991ലും 2003ലും 2007ലും കലാശക്കളിയില്‍ തോല്‍വിയായിരുന്നു വിധി. 1997ലും 2009ലും മൂന്നാം സ്ഥാനം. 1995, 99, 2001 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചു അവരുടെ പോരാട്ടം. 2009ന് കളിക്കുന്നത് ഇതാദ്യം.

എതിരാളികള്‍ എത്ര കരുത്തരാണെങ്കിലും വാശിയോടെ പൊരുതാന്‍ കഴിവുള്ളവരാണ് ലാ റോജ എന്ന് വിളിപ്പേരുള്ള സ്‌പെയിന്‍. മധ്യ-മുന്നേറ്റനിരകളിലെ കരുത്ത് പക്ഷേ, പ്രതിരോധത്തിലില്ല. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ക്ലബുകളിലെ കൗമാരതാരങ്ങളാണ് കളിക്കാരില്‍ ഭൂരിഭാഗവും.

ഈ ക്ലബുകളിലെ കേളീശൈലി വ്യത്യസ്തമാണ്. ഈ ശൈലികളെ സമന്വയിപ്പിക്കുക എന്നതാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ പഴയ പ്രതിരോധനിരക്കാരനായ പരിശീലകന്‍ സാന്റി ഡെനിയയുടെ വെല്ലുവിളി. ഇഗ്‌നേസിയോ ഡയസും ആബേല്‍ റുയിസുമാണ് ആക്രമണത്തിന്റെ കുന്തമുനകള്‍. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകളാണ് റുയിസ് നേടിയത്. അണ്ടര്‍ 17 ടീമനായി 23 കളികളില്‍ നിന്ന് 19 ഗോളുകളാണ് ബാഴ്‌സലോണ ബി ടീമിന്റെ താരമായ റൂയിസ് ഇതുവരെ നേടിയത്.

നടാടെ നൈജര്‍

ആഫ്രിക്കന്‍ കരുത്തു തെളിയിക്കാന്‍ എത്തുന്ന നൈജറിന്റെ ആദ്യ ലോകകപ്പാണിത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ നാലാം സ്ഥാനമാണ് അവര്‍ക്ക് അണ്ടര്‍ 17 ലോകകപ്പിലേക്ക് ടിക്കറ്റ് നേടിക്കൊടുത്തത്. സെമിഫൈനലില്‍ ഘാനയോട് ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്. ലൂസേഴ്‌സ് ഫൈനലില്‍ ഗിനിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനം നേടി. എങ്കിലും ആദ്യ ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമാക്കാനാണ് അവരുടെ വരവ്. വമ്പന്മാരെ അട്ടിമറിക്കാന്‍ കരുത്തുള്ള ടീം ജൂനിയര്‍ മെനാസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

തളരാത്ത പോരാട്ടം നടത്താനുള്ള കഴിവാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. അവര്‍ അത് പലതവണ തെൡയിച്ചിട്ടണ്ട്. കരുത്തരായ എതിരാളികളുമായുള്ള മത്സര പരിചയത്തിന്റെ കുറവാണ് ദൗര്‍ബല്യം.

ഇബ്രാഹിം ബൗബക്കര്‍ മാരോയാണ് പ്രധാന സ്‌ട്രൈക്കര്‍. എതിരാളികളുടെ കെട്ടുപൊട്ടിച്ചു കയറി ഗോളടിക്കുന്നവന്‍ എന്ന പേര് ഇതിനകം നേടിക്കഴിഞ്ഞു ഇബ്രാഹിം. അബ്ദുല്‍ കരീം സാന്‍ഡ എന്ന കൗമാരക്കാരനാണ് മറ്റൊരു പ്രധാനി.

ചക്രവര്‍ത്തി എന്നു നൈജറുകാര്‍ വിളിക്കുന്ന ഇതിഹാസതാരം, സീനിയര്‍ ടീമിന്റെ നായകനായിരുന്ന തിമോഗ ഇസ്മയിലയാണ് മുഖ്യപരിശീലകന്‍. അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയതോടെ തിമോഗോ പുതു തലമുറയുടെയും ഹീറോയായി.

പോരാടാനുറച്ച് ഉത്തര കൊറിയ

ആണവപരീക്ഷണവും അമേരിക്കയുമായുള്ള വെല്ലുവിളിയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഉത്തരകൊറിയയുടെ കൗമാര ടീം കൊച്ചിയില്‍ എത്തുന്നത്.

2005-ല്‍ ആദ്യമായി അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഉത്തര കൊറിയയ്‌ക്ക് ഇത് അഞ്ചാം ടൂര്‍ണമെന്റ്. 2005-ല്‍ ക്വാര്‍ട്ടര്‍, 2007-ല്‍ പ്രീ ക്വാര്‍ട്ടര്‍. 2009-ല്‍ യോഗ്യത നേടിയില്ല. 2011-ല്‍ ആദ്യ റൗണ്ടില്‍ മടങ്ങി. 2015ല്‍ മുന്നേറ്റം പ്രീ ക്വാര്‍ട്ടര്‍ വരെ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന അണ്ടര്‍ 16 എഎഫ്‌സി കപ്പില്‍ സെമി ഫൈനലിസ്റ്റുകളായാണ് ഇത്തവണ യോഗ്യത നേടി.

കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് ചൊളിമ എന്ന വിളിപ്പേരുള്ള കൊറിയന്‍ പടയുടെ കരുത്ത്. എന്നാല്‍ പ്രതിരോധം പലപ്പോഴും പിഴയ്‌ക്കുന്നു. ഇത്തവണത്തെ ഏറ്റവും ദുര്‍ബ്ബലമായ പ്രതിരോധമാണ് അവരുടേത് എന്നുതന്നെ പറയാം. നിസ്സാര പിഴവുകള്‍ വരുത്തി ഗോള്‍ വഴങ്ങും. സ്‌ട്രൈക്കര്‍ റീക്വാങ് ഇല്‍ ആണ് കൊറിയയുടെ പ്രീതീക്ഷ.

ഉത്തര കൊറിയയുടെ മുന്‍ ദേശീയ താരം യുന്‍ ജോങ് സു ആണ് പരിശീലകന്‍. സീനിയര്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട് ജോങ് സു. തുടക്കത്തില്‍ എങ്ങനെയെങ്കിലും ലീഡ് നേടുകയും പിന്നീട് അതില്‍ കടിച്ചുതൂങ്ങുകയുമാണ് അവരുടെ ശൈലി. കോച്ചിന്റെ ഈ തന്ത്രങ്ങള്‍ ഫലിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ വരെ മുന്നേറാനുള്ള ശേഷിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.