തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള കൗമുദി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. വര്‍ക്കല എസ്‌ഐ കെ.ആര്‍ ബിജു, പോലീസുകാരായ ബിജു, പ്രവീണ്‍ എന്നിവരെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തും. അന്വേഷണം തീരുംവരെയാണിത്.
സജീവ് ഗോപാലനെ വീട്ടിൽ കയറി പോലീസുകാര്‍ മര്‍ദ്ദിച്ചത്. സംഭവം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഐ.ജി മനോജ് എബ്രഹമാണ് ഇവരെ ഡ്യൂട്ടിയിൽ നിന്ന് നീക്കിയത്. മൂവരോടും എസ്‌പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
















