കൊച്ചി: കൊച്ചിയില്‍ വനിതാ യാത്രക്കാരുടെ ക്രൂരതയ്‌ക്ക് ഇരയായ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീഖിനെ ഇടിച്ച് അവശനാക്കിയ യുവതികളുടെ പരാതിയിന്മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസ് എടുത്ത പൊലീസിന്റെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഹൈക്കോടതി ഇടപെട്ട് തടഞ്ഞത്.
















