കൊച്ചി: മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണ്. ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തത്.
എല്ലാം കോടതിയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
















