കോഴിക്കോട്: അഖിലയുടെ സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ആദ്യം ഇസ്ലാം മതം സ്വീകരിക്കട്ടെയെന്ന് കോഴിക്കോട് സ്വദേശിയായ സലാഫി ഉപദേശകൻ അബ്ദുൽ മുൻഷിദ് അയീദ് വ്യക്തമാക്കി. അഖിലയെന്ന ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് സലാഫി ഉപദേശകന്റെ വിവാദ പ്രസ്താവന.
തന്റെ അൽസവാല എന്ന നവമാധ്യമത്തിന്റെ പേജിലാണ് മുൻഷിദ് അയീദ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. വീട്ടു തങ്കലിൽ നിന്നും അഖിലയെ മോചിപ്പിക്കുന്നതിനു വേണ്ടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ളവർ രംഗത്തെത്തുന്നുണ്ട്. എഴുത്തുകാരായ ജെ ദേവിക, കെ സച്ചിദാനന്ദൻ തുടങ്ങിയവർ ഹാദിയയുടെ മോചനം ആവശ്യപ്പെടുന്നു. അവർ സത്യസന്ധമായിട്ടാണ് അഖിലയുടെ മോചനം ആവശ്യപ്പെടുന്നതെങ്കിൽ അവർക്കും ഹാദിയയുടെ മാർഗം തെരഞ്ഞെടുക്കാവുന്നതാണ്. ശത്രുക്കൾക്ക് മുൻപിൽ നിവർന്ന് നിൽക്കാനുള്ള ധൈര്യം ഉണ്ടെങ്കിൽ അവർ തീർച്ചയായും അഖിലയുടെ മാർഗം സ്വീകരിക്കണം, ഇസ്ലാം മതം തെരഞ്ഞെടുക്കണം’ മുൻഷിദ് അയീദ് പറയുന്നു.
‘പിന്തുണക്കുന്നവർ മുസ്ലീങ്ങൾ ആകാൻ താത്‌പര്യമില്ലെങ്കിൽ അവർ ഇത്തരത്തിലുള്ള വ്യാജ പിന്തുണകൾ ഉപേക്ഷിക്കണമെന്നും മുൻഷിദ് സയീദ് ആവശ്യപ്പെടുന്നുണ്ട്. കോലം കത്തിക്കൽ, പിന്തുണ അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്ന കമന്റുകൾ എന്നിവ ഒന്നും യഥാർത്ഥത്തിൽ ഫലപ്രദമല്ല. യഥാർത്ഥത്തിൽ അവർ ചെയ്യേണ്ടത് മൂന്ന് ദിവസം ‘ഇസ്ലാം’ തറവായി പഠിക്കാൻ ശ്രമിക്കുക എന്നതാണ്’- സയീദ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സലാഫി പ്രസ്ഥാനത്തിന്റെ തീവ്ര നിലപാടുകാരനാണ് മുൻഷിദ് സയീദ്. നേരത്തെയും ഇയാൾ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ ഇറക്കിയിരുന്നു. ഇസ്ലാം മത വിശ്വാസികൾ കുട്ടികളെ ഒരിക്കലും സ്കൂളിൽ അയക്കാൻ പാടില്ലെന്നും അവരെ മുസ്ലീം രാഷ്‌ട്രങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കണമെന്നുമാണ് സയീദ് പറഞ്ഞത്.
















