Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം വെക്കാത്ത രാജാവും മറ്റുള്ളവരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 11:54 pm IST
inSports

അണ്ടര്‍ 17 ലോകകപ്പില്‍ നാളിതുവരെ കിരീടം നേടാത്ത ടീമുകളാണ് ഗ്രൂപ്പ് സിയില്‍ പന്തുതട്ടാനിറങ്ങുന്നത്. കരുത്തരായ ജര്‍മ്മനി, ഏഷ്യന്‍ വമ്പന്മരായ ഇറാന്‍, ആഫ്രിക്കന്‍ ശക്തികളായ ഗിനിയ, വടക്കേ അമേരിക്കയില്‍ നിന്നുള്ള കോസ്റ്ററിക്ക് എന്നിവരാണ് കന്നി കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങുന്നത്.

കണക്കുകൂട്ടി ജര്‍മ്മനി

യൂറോപ്യന്‍—കളിമികവും സമീപകാല ഫോമും തുണച്ചാല്‍ ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാമതെത്തുമെന്നാണ് കണക്കുകൂട്ടല്‍. വല്യേട്ടന്മാരുടെ കാര്യത്തില്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാണെങ്കിലും കൗമാരക്കാരുടെ പോരാട്ടത്തില്‍ നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന ടീമാണ് ജര്‍മ്മനി. ഒരു ഫൈനലില്‍, മൂന്ന് സെമി അവിടെത്തീരുന്നു പതിനേഴുകാരുടെ ജര്‍മന്‍ ടീമിന്റെ മുന്നേറ്റത്തിന്റെ ചരിത്രം.

1985 ലെ ആദ്യ അണ്ടര്‍ 17 ലോകകപ്പില്‍ റണ്ണേഴ്‌സ്. 1997, 2007, 2011 വര്‍ഷങ്ങളില്‍ സെമി. 2015ല്‍ പ്രീക്വാര്‍ട്ടറില്‍ വീണു. ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലിസ്റ്റുകളായാണ് ഇന്ത്യയിക്കു വരുന്നത്. കരുത്തരായ നൈജീരീയയും അര്‍ജന്റീനയും ഇല്ലാത്ത ലോകകപ്പില്‍ കന്നി കിരീടം ലക്ഷ്യമിട്ടാണ് ഡി മന്‍ഷാഫ്റ്റ് എന്ന് വിളിപ്പേരുള്ള ജര്‍മ്മനിയുടെ വരവ്.

ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ജര്‍മ്മനി അണ്ടര്‍ 17 യൂറോ കപ്പില്‍ 7 കളികളില്‍ നിന്ന് അടിച്ചുകൂട്ടിയത് 17 ഗോളുകള്‍. വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഒത്തിണക്കമുള്ള പ്രതിരോധ-മധ്യ-മുന്നേറ്റനിര. ആക്രണത്തിലെ കുന്തമുനകളായ ജോണ്‍ ഫിറ്റേ ആര്‍പും എലിയാസ് അബുചബാകയുമാണ് മിന്നുന്ന താരങ്ങള്‍.

മിന്നുന്ന ഫോമിലാണ് ഇരുവരും. യൂറോകപ്പില്‍ രണ്ട് ഹാട്രിക്ക് ഉള്‍പ്പടെ ഏഴ് ഗോളുകളായിരുന്നു ആര്‍പ് എതിരാളികള്‍ക്ക് സമ്മാനിച്ചത്. അബുചബാകനേടിയത് മൂന്ന് ഗോളുകള്‍. ആറടിയിലേറെ പൊക്കമുള്ള അബുചബാക എതിരാളികളുടെ ചങ്കിടിപ്പേറ്റുന്ന പോരാളി കൂടിയാണ്.

ജര്‍മ്മനിക്കായി അണ്ടര്‍ 21 വിഭാഗത്തില്‍ 13 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റിയന്‍ വുക്കാണ് ടീമിനായി തന്ത്രങ്ങള്‍ മെനയുന്നത്. കളിക്കാരനെന്ന നിലയില്‍വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും പരിശീലകനെന്ന നിലയില്‍ പ്രശസ്തനാണ് ഇദ്ദേഹം.

അട്ടിമറിക്കൊരുങ്ങി

ഇറാന്‍

ഇറാന് നാലാം ലോകകപ്പ്. ഒടുവില്‍ കളിച്ചത് 2009-ല്‍ നൈജീരിയയില്‍. അവിടെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തി. 2016-ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയാണ് ഇത്തവണ യോഗ്യത നേടിയത്. ആ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കൡച്ചെങ്കിലും ഇറാഖിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടന്ന അതേ വേദിയില്‍ തന്നെയാണ് ലോകകപ്പ് നടക്കുന്നത് എന്നത് കൂടുതല്‍ കരുത്താവുമെന്നാണ് ഇറാന്‍ വിശ്വസിക്കുന്നത്. അലി റാസ അസദാബാദി, അല്ലായാര്‍ സയ്യദ്, നായകന്‍ മുഹമ്മദ് ഷരീഫി, മുഹമ്മദ് ഖാദിരി എന്നിവരാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. യോഗ്യതാ റൗണ്ടില്‍ നാലുപേരും മൂന്ന് ഗോളുകള്‍ വീതം നേടി. അണ്ടര്‍ 16 ഏഷ്യന്‍ പോരില്‍ ഇറാനെ കലാശപ്പോര് വരെ എത്തിച്ചത് ഈ നാല്‍വര്‍ സംഘത്തിന്റെ മിടുക്കായിരുന്നു.

ഏറെ അനുഭവസമ്പത്തുള്ള അബ്ബാസ് ചമാനിയനാണ് മുഖ്യപരിശീലകന്‍. നിരവധി ക്ലബുകളുടെ പരിശീലകനായ അബ്ബാസ് യൂത്ത് ടീമിന്റെ കോച്ചായിരുന്നു. 2004-ല്‍ എഎഫ്‌സി അണ്ടര്‍ 17 ടീമിനെ നാലാം സ്ഥാനത്ത് എത്തിച്ചു. 2016 ല്‍ റണ്ണര്‍അപ്പുമാക്കി. നൊജവാനന്‍ എന്ന വിളിപ്പേരുള്ള ഇറാനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അബ്ബാസ്.

പത്തില്‍ പ്രതീക്ഷയോടെ കോസ്റ്റാ

ലാ സെലെ എന്ന വിളിപ്പേരുള്ള കോസ്റ്ററിക്ക അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാനെത്തുന്നത് പത്താം തവണ. 2001 മുതല്‍ 07 വരെയും 2015ലും ക്വാര്‍ട്ടര്‍ കളിച്ചതാണ് വലിയ നേട്ടം. അമേരിക്കയും മെക്‌സിക്കോയും ഉള്‍പ്പെടുന്ന കോണ്‍കകാഫ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനം കരുത്താക്കിയാണ് ഇന്ത്യയിലേക്കുള്ള വരവ്.

കോണ്‍കാകാഫിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചാണ് ലോകകപ്പ് യോഗ്യത നേടിയത്. സെമിയില്‍ മെക്‌സിക്കയോട് കനത്ത തോല്‍വി നേരിട്ട കോസ്റ്ററിക്ക ലൂസേഴ്‌സ് ഫൈനലില്‍ പാനമയെ വീഴ്‌ത്തി മൂന്നാം സ്ഥാനക്കാരായി. ആന്ദ്രേസ് ഗോമസ്, ജസ്റ്റിന്‍ മൊണ്ടേറോ എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍. 2016-ല്‍ മുഖ്യപരിശീലകനായി എത്തിയ ബ്രിയാന്‍സേ കമാച്ചോയാണ് ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.

ആഫ്രിക്കന്‍ വന്യതയുമായി ഗിനിയ

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മൂന്നാം സ്ഥാനക്കാരായാണ് ഗിനിയ വരുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കുന്നത് അഞ്ചാം തവണ. 1985-ലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചെങ്കിലും പിന്നീട് ഗ്രൂപ്പ് ഘട്ടം മറികടക്കാന്‍ കഴിഞ്ഞില്ല. 1995-ല്‍ കളിച്ച ശേഷം നീണ്ട ഇടവേള. പിന്നെ കളിച്ചത് 2015-ല്‍. അന്നും ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയില്ല. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ്.

ഇറ്റലിയിലും അബുദാബിയിലും പരിശീലനം നടത്തിയാണ് വരവ്. ജൂനിയര്‍ തലത്തില്‍ വിവിധ ക്ലബ്ബുകള്‍ക്കായി പന്തുതട്ടുന്ന താരങ്ങളിലാണ് പ്രതീക്ഷ. മത്സര പരിചയം കുറവാണെന്നത് തിരിച്ചടി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സുവര്‍ണ്ണപാദുകം നേടിയ ജിബ്രില്‍ ഫാന്‍ജെ ടൂറെ ആണ് ശ്രദ്ധേയതാരം. ആറു ഗോളുകളാണ് ടൂറെ നേടിയത്.

യുവത്വം വിട്ടുമാറാത്ത സുലൈമാനെ കമാറയാണ് മുഖ്യപരിശീലകന്‍. ഗിനിയ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സാറ്റലൈറ്റ് എഫ്‌സിയുടെ പരിശീലകനായിരുന്നു. 2016 ല്‍ അണ്ടര്‍ 17 ടീമിന്റെ ചുമതലക്കാരനായി. ജൂനിയര്‍ നാഷനല്‍ എലഫന്റ് എന്ന് വിളിപ്പേരുള്ള ഗിനിയ ലോകകപ്പില്‍ അത്ഭുതം കാട്ടുമെന്ന പ്രതീക്ഷിയിലാണ് കമാറ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.