ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റേയും പായം പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വട്ട്യറയില്‍ നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് ബിജെപി പായം പഞ്ചായത്ത് കമ്മിറ്റി. ബിജെപിയുടെ പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ട ആരോടും ചോദിക്കാതെ യാണ് നോട്ടീസില്‍ ബിജെപി പ്രവര്‍ത്തകനായ വിജയന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് പി.കെ. ശ്രീമതി എംപി യാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് . എന്നാല്‍ ഇതുവരെ ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാക്കളോട് ആലോചിക്കുകയോ ക്ഷണിക്കുകയോ ചെയ്യാത്ത പരിപാടിയില്‍ ബിജെപി പങ്കെടുക്കില്ലെന്നും ഇതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ബിജെപി പായം പഞ്ചായത്തു കമ്മിറ്റി അറിയിച്ചു.
















