Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍വ്വകലാശാലകള്‍ വിവാദ കേന്ദ്രങ്ങളാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 09:20 pm IST
in Vicharam

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ എന്തുനടക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണത്തിലുള്ള സംഘടനകളുമായിച്ചേര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പഠന കേന്ദ്രം ദേശീയതല സെമിനാര്‍ സംഘടിപ്പിച്ചു.

മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി സെമിനാറില്‍ പങ്കെടുത്തു. ഉന്നത പഠന- ഗവേഷണങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട സര്‍വ്വകലാശാലാ കേന്ദ്രങ്ങള്‍ രാജ്യവിരുദ്ധ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഇത്.

ഭരണഘടനാപരമായി രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്നു വിരമിച്ചശേഷം ശിഷ്ടജീവിതം എങ്ങനെ നയിക്കണമെന്ന് മാതൃക കാണിച്ചവര്‍ നമുക്ക് ഏറെയുണ്ട്. എന്നാല്‍ പദവി വിട്ടൊഴിയുന്ന ചടങ്ങില്‍തന്നെ വിവാദപരവും വിഭാഗീയവുമായി പ്രസ്താവന നടത്തി ആ പാരമ്പര്യത്തെ കളഞ്ഞു കുളിക്കുകയായിരുന്നു മുന്‍ ഉപരാഷ്‌ട്രപതി.

കോഴിക്കോട് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം എത്തിയത് ഇതിന്റെ തുടര്‍ച്ചയായി മാത്രമേ കാണാനാകൂ. ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ആണ് സെമിനാറിന്റെ സംഘാടകരിലൊന്ന്. എന്നാല്‍ എന്‍ഐഎ അന്വേഷണത്തിലുള്ള സംഘടനകളുടെ പ്രധാനികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമരത്തുള്ളതെന്ന് മനസ്സിലാക്കാന്‍ മുന്‍ ഉപരാഷ്‌ട്രപതിക്കായില്ല എന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്.

ഇത്തരം സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറുകള്‍ അത് ഏത് മധുരത്തില്‍ പൊതിഞ്ഞ വിഷയമായാലും അതിന്റെ യഥാര്‍ത്ഥ താല്‍പര്യം അന്വേഷിക്കേണ്ട ഉത്തരവാദിത്തം ഉപരാഷ്‌ട്രപതിയായിരുന്ന ഒരാള്‍ക്ക് ഉണ്ടാവണം. രാഷ്‌ട്രത്തിനുവേണ്ടി പ്രത്യേകിച്ച് സംഭാവനകളൊന്നും ചെയ്തില്ലെങ്കിലും ജനങ്ങളുടെ മനസ്സില്‍ ഭീതി പരത്തുന്ന സംഘടനകളുടെ വേദികളില്‍ പ്രത്യക്ഷപ്പെടാതെ സ്വയം മാറിനില്‍ക്കാനുള്ള ഉത്തരവാദിത്തമെങ്കിലും ഇത്തരക്കാര്‍ കാണിക്കേണ്ടതുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാല പലപ്പോഴും വിവാദങ്ങളുടെ മുന്‍നിരയിലാണ്. അല്‍ ഖ്വയ്ദ ഭീകരന്റെ കവിത പരിഭാഷപ്പെടുത്തി പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച പാരമ്പര്യം ഈ സര്‍വ്വകലാശാലയുടെതാണ്. ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ സഹകരണത്തോടെ നടത്തിയ സെമിനാറിന്റെ സംഘാടനം, വിമന്‍സ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കാണെന്ന് സര്‍വ്വകലാശാല മനസ്സിലാക്കാന്‍ വൈകിയെന്ന വിശദീകരണം വിശ്വസിക്കാനാവാത്തതാണ്.

സെമിനാര്‍ സംഘടിപ്പിക്കാന്‍ പ്രാദേശികമായി പ്രവര്‍ത്തിച്ചവരെല്ലാം ഇത്തരം വിവാദ സംഘടനകളുടെ മുന്‍നിര നേതാക്കന്മാരാണെന്ന് വൈസ് ചാന്‍സ്‌ലര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും മനസ്സിലായില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ലെന്ന് അവര്‍ സ്വയം വിളിച്ചുപറയുകയാണ്.

ഇസ്ലാമിക സംസ്‌കാരത്തിന്റെയും ആശയത്തിന്റെയും പഠന ഗവേഷണവും പ്രചാരവും നടത്താനായിരിക്കണം ഇസ്ലാമിക് ചെയര്‍ സ്ഥാപിച്ചത്. എന്നാല്‍ ദേശവിരുദ്ധശക്തികളുടെ ചട്ടുകമായി ഇത്തരം പഠന കേന്ദ്രങ്ങള്‍ മാറുകയാണ്. അവസാന നിമിഷം സര്‍വ്വകലാശാല അനുവാദം പിന്‍വലിക്കുകയും ഇസ്ലാമിക് ചെയര്‍ കയ്യൊഴിയുകയും ചെയ്തുവെന്നത് വാസ്തവമാണ്.

എന്നാല്‍ വിവാദ സംഘടനകള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പേരും ലോഗോയും ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കാനുള്ള പൂര്‍ണ്ണ അവസരം ഒരുക്കിക്കൊടുത്തതിനു ശേഷമാണ് ഈ പിന്‍മാറ്റമുണ്ടായത്. ഇത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Entertainment

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.