നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ തമിഴ്നാട് ട്രാന്‍സ് പോര്‍ട്ട് ബസില്‍ കടത്തി കൊണ്ടു വന്ന നാലര കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കൊല്ലം സ്വദേശികളായ സുരേഷ് (47) , അനില്‍കുമാര്‍ (47) എന്നിവരാണ് പിടിയിലായത്. മധുരയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: