കണ്ണൂര്‍: കണ്ടല്‍-നീര്‍ത്തട സംരക്ഷണത്തിനായി നിരവധി പോരാട്ടങ്ങള്‍ നടത്തിയ കല്ലേന്‍ പൊക്കുടന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് 27 ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ അനുസ്മരണ സമ്മേളനവും ചിത്രപ്രദര്‍ശനവും നടക്കുമെന്ന് കല്ലേന്‍ പൊക്കുടന്‍ പരിനിര്‍വാണ ദിനാചരണ സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടി ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രമുഖ നരവംശ ശാസ്ത്രഞ്ജയും കണ്ണൂര്‍ സര്‍വ്വകലാശാല ആന്ത്രപോളജി മുന്‍ വകുപ്പ് മേധാവിയുമായ ഡോ.വിനീതമേനോന്‍ കല്ലേന്‍ പൊക്കുടന്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ചിത്രകാരനായ ഡോ.കെ.എസ്.മാധവന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ.കെ.മനോജ് എന്നിവര്‍ സംസാരിക്കും. പ്രൊഫ.പി.രാജീവന്‍ അധ്യക്ഷത വഹിക്കും. ഭാര്‍ഗവന്‍ പറശ്ശിനിക്കടവ്, ഹരിദാസ് പാലയാട് എന്നിവര്‍ സംസാരിക്കും. പൊക്കുടന്‍ നിര്‍മ്മാണം ആരംഭിച്ച കണ്ടല്‍ വിദ്യാലയത്തിന്റെ പൂര്‍ത്തീകരണത്തിനായി വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ചടങ്ങില്‍ എംഎല്‍എ ഏറ്റുവാങ്ങും. സമ്മേളനത്തോടനുബന്ധിച്ച് വിനീത്പിളള, ഭാഗ്യനാഥന്‍,പി.വി.ബിന, ഇ.വി.അനില്‍, രഘുനാഥ് രഘു തുടങ്ങി പതിമൂന്നോളം പ്രമുഖ ചിത്രകാരന്മാരുടെ പൊക്കുടന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാര്‍ഗവന്‍ പറശ്ശിനിക്കടവ്, ഹരിദാസ് പാലയാട്, എം.ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















